സോഹാർ നവചേതന ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsസുഹാറിലെ കുടുംബ കൂട്ടായ്മയായ നവചേതന സോഹാർ സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്
സുഹാർ: സുഹാറിലെ കുടുംബ കൂട്ടായ്മയായ നവചേതന സോഹാർ കശ്‍മീർ റോഡിലെ ഫാംഹൗസിൽ സംഘടിപ്പിച്ച നവചേതന പോന്നോണം- 2026 സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലായി. നവചേതന വൈസ് പ്രസിഡന്റ് രാജീവ് പിള്ള , സെക്രട്ടറി ഹരികൃഷ്ണൻ , പ്രോഗ്രാം കോഓഡിനേറ്റർമാരായ സുമ രവീന്ദ്രനാഥ് , ബാബു പുഷ്പാഞ്ജലി, രാഹുൽ കൃഷ്ണ എന്നിവർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സുഹാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ പരിപാടിയിൽ പങ്കെടുത്തു. കൂട്ടായ്മയുടെ പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് മനോഹരമായ പൂക്കളം ഒരുക്കി. താലപ്പൊലി, ചെണ്ടമേളം, കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച തിരുവാതിര, നൃത്തം, ഓണപ്പാട്ടുകൾ എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ ൾ ഓണാഘോഷത്തിന്‍റെ മാറ്റ് കൂട്ടി. വടംവലി, കസേര കളി, നൂൽ കോർക്കൽ തുടങ്ങിയ പലവിധത്തിലുള്ള ഓണക്കളികൾ പ്രവാസികൾക്ക് ഗൃഹാതുരത്വം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
