നവചേതന ‘ഓണോത്സവം 2025’ നാളെ
text_fieldsസുഹാര്‍: പ്രവാസി കൂട്ടായ്മ നവചേതനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണോത്സവം 2025'’ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ രാത്രി 10.30വരെ സുഹാറിലെ അല്‍ മുല്തക്ക ഫാം ഹൗസില്‍ നടക്കും. ഓണവുമായി ബന്ധപ്പെട്ട പരമ്പരാഗതവും നവീനവുമായ കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന അവതരണമാണ് പരിപാടിയുടെ പ്രത്യേകത. മാവേലി വരവേല്പ്, തിരുവാതിര, ഓണപ്പാട്ടുകളും നൃത്തങ്ങളും, ഓണാഘോഷ നാടകാവിഷ്കാരം, പൂക്കള മത്സരം, കേരള ശ്രീമാന്‍- മലയാളി മങ്ക മത്സരം എന്നിവയാണ് പ്രധാന ആകര്ഷണങ്ങള്. ക്ഷണിക്കപ്പെട്ടവര്‍ക്കായി വിഭവസമൃദ്ധമായ ഓണസദ്യ ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കോഓഡിനേറ്റര്‍മാരായ രജി വിശ്വനാഥ്, സുബിന് ബാലകൃഷ്ണന്, പാര്‍വതി രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. സാമൂഹിക, സാംസ്കാരിക കലാ രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. സുഹാറിലെ പ്രവാസി കുടുംബങ്ങളെ വെള്ളിയാഴ്ച നടക്കുന്ന ഓണോത്സവത്തിലേക്ക് നവചേതന കുടുംബ കൂട്ടായ്മ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

