Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന​വ​ചേ​ത​ന...

ന​വ​ചേ​ത​ന ഓ​ണാ​ഘോ​ഷ​വും ‘സ​മൂ​സ’ സി​നി​മ റി​ലീ​സി​ങ്ങും നാ​ളെ

text_fields
bookmark_border
ന​വ​ചേ​ത​ന ഓ​ണാ​ഘോ​ഷ​വും ‘സ​മൂ​സ’ സി​നി​മ റി​ലീ​സി​ങ്ങും നാ​ളെ
cancel

സു​ഹാ​ർ: സു​ഹാ​ർ ന​വ​ചേ​ത​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഓ​ണോ​ത്സ​വം 2023’ ഓ​ണാ​ഘോ​ഷ​വും ഒ​മാ​നി​ലെ ഒ​രു​കൂ​ട്ടം ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കി​യ ‘സ​മൂ​സ’ ഹ്ര​സ്വ​സി​നി​മ റി​ലീ​സി​ങ്ങും വെ​ള്ളി​യാ​ഴ്ച സു​ഹാ​റി​ലെ അം​ബാ​റി​ലു​ള്ള വു​മ​ൺ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കും.

ഓ​ണോ​ത്സ​വ​ത്തി​ൽ സി​നി​മ-​സീ​രി​യ​ൽ താ​ര​വും കേ​ര​ള ഫി​ലിം ക്രി​ട്ടി​ക് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സ്വ​പ്ന ട്രീ​സ മു​ഖ്യാ​തി​ഥി​യാ​കും. മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റും ഹെ​യ​ർ സ്റ്റൈ​ലി​സ്റ്റു​മാ​യ അ​മ​ല ബ്ര​ഹ്മാ​ന​ന്ദ​ൻ, എ​ഴു​ത്തു​കാ​ര​ൻ കെ.​ആ​ർ.​പി വ​ള്ളി​കു​ന്നം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് 5.30 ന് ​പ​രി​പാ​ടി ആ​രം​ഭി​ക്കും. ഓ​ണ​ക്ക​ളി​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റു​മെ​ന്ന് ന​വ​ചേ​ത​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​ർ ഫോ​ർ യു ​മീ​ഡി​യ ബാ​ന​റി​ൽ അ​ന്നാ​സ് പ്രൊ​ഡ​ക്ഷ​നാ​ണ് സ​മൂ​സ ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. റി​യാ​സ് വ​ലി​യ​ക​ത്ത്‌ കാ​മ​റ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച സ​മൂ​സ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ റ​ഫീ​ഖ് പ​റ​മ്പ​ത്താ​ണ്. പ്ര​വാ​സ​ലോ​ക​ത്ത് ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ ഓ​ടു​ന്ന ഒ​രാ​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന പ്ര​യാ​സ​ങ്ങ​ൾ പ​റ​യു​ക​യാ​ണ് സ​മൂ​സ എ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamosaOnamMovie ReleaseNavachetana
News Summary - Navachetana Onam Celebration and 'Samosa' movie release tomorrow
Next Story