Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവചേതന ഡാൻസ് ഉത്സവ്; ഓഡിഷൻ പൂർത്തിയായി

text_fields
bookmark_border
ഗ്രാൻഡ് ഫിനാലെ ​10ന് സുഹാറിൽ
നവചേതന ഡാൻസ് ഉത്സവ്; ഓഡിഷൻ പൂർത്തിയായി
cancel

സുഹാർ: സുഹാർ നവചേതന ഒമാനിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ച്​ നടത്തുന്ന ‘ഡാൻസ് ഉത്സവ് 2024’ സീസൺ രണ്ടിന്‍റെ ഗ്രാൻഡ് ഫിനാലക്ക്​ മുന്നോടിയായുള്ള ഓഡിഷൻ സുഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽ അരങ്ങേറി. ലുലു ഹൈപ്പർ മാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ റാഷിദ്‌, പ്രസിഡന്റ്‌ സൗമ്യ ഹുസൈബ്, സെക്രട്ടറി അനീഷ് ഏറാടി, പ്രോഗ്രാം കോഓഡിനേറ്റർമാരായ ഋതു രാജേഷ്, ശാന്തി പ്രവീൺ, എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

120ഓളം മത്സരാർഥികളാണ് ഓഡിഷനിൽ പങ്കെടുത്തത്. 2019ൽ നടത്തിയ ഡാൻസ് ഉത്സവ് സീസൺ വണ്ണിന്റെ വിജയമാണ്​ ​രണ്ടാം പതിപ്പ്​ നടത്താൻ പ്രചോദനമായതെന്ന്​ നവചേതന പ്രസിഡന്റ് സൗമ്യ ഹുബൈസും സെക്രട്ടറി അനീഷ് ഏറാടത്തും അറിയിച്ചു. ഗ്രാൻഡ് ഫിനാലെ മേയ് 10ന് സുഹാറിലെ അമ്പറിലുള്ള ഒമാനി വുമൺസ് അസോസിയേഷൻ ഹാളിൽ നടക്കും. ഗ്രാൻഡ് ഫിനാലെയിൽ ഡി ഫോർ ഡാൻസ് ഫെയിം സുഹൈദ് കുക്കു മുഖ്യാതിഥിയാകും.

ഒമാനിൽ ആദ്യമായി ‘മൈം’ മത്സരം കൂടി ഡാൻസ് ഉത്സവിൽ അരങ്ങേറും. ഡാൻസ് ഉത്സവിൽ ജൂനിയർ, സീനിയർ, ഓപൺ കാറ്റഗറികളിൽ വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങൾ ഉണ്ടാകും. ഫിനാലെ വേദിയിൽ നിരവധി കലാപരിപാടികളും ഉണ്ടാകും. സാമൂഹിക-സാംസ്‌കാരിക-കലാ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Navachetana Dance Festival; Audition is over
Next Story