Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രകൃതിദുര​ന്ത...

പ്രകൃതിദുര​ന്ത മുന്നറിയിപ്പ്​ മൊബൈലിൽ

text_fields
bookmark_border
പ്രകൃതിദുര​ന്ത മുന്നറിയിപ്പ്​ മൊബൈലിൽ
cancel

മ​സ്ക​ത്ത്​: പ്ര​കൃ​തി​ദു​ര​​ന്ത​ങ്ങ​ളെ കു​റി​ച്ച്​ മൊ​ബൈ​ലി​ലൂ​ടെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ക്ക​മി​ട്ട്​ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ​യും ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​ർ​വി​സ് പ്രൊ​വൈ​ഡ​ർ​മാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന്ദേ​ശ​ങ്ങ​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​ആ​​ഴ്ച​യി​ൽ നി​ര​വ​ധി തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും അ​യ​ച്ചു​തു​ട​ങ്ങും. ട്ര​യ​ൽ റ​ൺ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ന​ട​ത്തു​ക. പി​ന്നീ​ട് തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, മ​സ്‌​ക​ത്ത്, ദോ​ഫാ​ർ, ബു​റൈ​മി, വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ത്തി​ന്റെ ഉ​ള്ള​ട​ക്ക​ത്തി​ലെ ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത്, സ​ന്ദേ​ശം വ​രി​ക്കാ​ര​ന് എ​ത്തി​യെ​ന്ന് സ്ഥി​രീ​ക​ര​ണം ന​ൽ​ക​ണം.

പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ല​വി​ൽ ഒ​മാ​ൻ​ടെ​ൽ, ഉ​രീ​ദോ എ​ന്നി​വ​യു​ടെ വ​രി​ക്കാ​രാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്. വോ​ഡ​ഫോ​ൺ ഈ ​സം​വി​ധാ​നം വി​ക​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​വ​ർ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലി​ങ്ക് വ​ഴി അ​റി​യി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. പൊ​തു​ജ​ന സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ഈ ​സം​രം​ഭം. ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ദാ​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വ​ഴി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക. ഈ ​സേ​വ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ന​ട​ന്നി​രു​ന്നു.

കാ​ലാ​വ​സ്ഥ​യെ കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ്​ ഏ​ത്​ പ്ര​ദേ​ശ​ത്താ​ണോ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്​ അ​വി​ട​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ പു​തി​യ ബ്രോ​ഡ്​​കാ​സ്റ്റ്​ സേ​വ​നം സ​ഹാ​യി​ക്കും. ഇ​ത്​ എ​ല്ലാ മൊ​ബൈ​ൽ ഉ​പ​യോ​ക്താ​ക്ക​ളും ആ​ക്ടി​വേ​റ്റ്​ ചെ​യ്യ​​ണ​മെ​ന്ന്​ ‘ട്രാ’ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ക്ടി​വേ​റ്റ്​ ചെ​യ്യേ​ണ്ട രീ​തി​യെ​കു​റി​ച്ചു​ള്ള വി​ഡി​യോ​യും ഇ​റ​ക്കി​യി​രു​ന്നു. വെ​ള്ള​പ്പൊ​ക്കം, ചു​ഴ​ലി​ക്കാ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക് ഇ​ട​ക്കി​ടെ വി​ധേ​യ​മാ​കു​ന്ന സ്ഥ​ല​മാ​ണ്​ സു​ൽ​ത്താ​നേ​റ്റ്. ഇ​ത്ത​രം ജാ​ഗ്ര​താ അ​റി​യി​പ്പ് സം​വി​ധാ​നം നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobileNatural disaster warning
News Summary - Natural disaster warning on mobile
Next Story