Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​കൃ​തി​ദു​ര​​ന്ത...

പ്ര​കൃ​തി​ദു​ര​​ന്ത മു​ന്ന​റി​യി​പ്പ് സേ​വ​നം മൊ​ബൈ​ലി​ൽ

text_fields
bookmark_border
പ്ര​കൃ​തി​ദു​ര​​ന്ത മു​ന്ന​റി​യി​പ്പ് സേ​വ​നം മൊ​ബൈ​ലി​ൽ
cancel

മ​സ്ക​ത്ത്​: പ്ര​കൃ​തി​ദു​ര​​ന്ത​ങ്ങ​ളെ​ക്കു​റി​ച്ച്​ മൊ​ബൈ​ലി​ലൂ​ടെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന പ​രീ​ക്ഷ​ണ​സേ​വ​ന​ങ്ങ​ൾ അ​ടു​ത്ത ആ​ഴ്ച തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ക്കും. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ​യും ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ദാ​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. സ​ന്ദേ​ശ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ ആ​ളു​ക​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

തെ​ക്ക​ൻ ശ​ർ​ഖി​യ, മ​സ്‌​ക​ത്ത്, ദോ​ഫാ​ർ തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ബാ​ത്തി​ന മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ത്തി​ന്റെ ഉ​ള്ള​ട​ക്ക​ത്തി​ലെ ലി​ങ്കി​ൽ ക്ലി​ക്കു​ചെ​യ്ത്, സ​ന്ദേ​ശം വ​രി​ക്കാ​ര​ന് എ​ത്തി​യെ​ന്ന് സ്ഥി​രീ​ക​ര​ണം ന​ൽ​ക​ണം. നി​ല​വി​ൽ ഒ​മാ​ൻ​ടെ​ൽ, ഉ​രീ​ദോ വ​രി​ക്കാ​ർ​ക്കാ​ണ്​ സ​ന്ദേ​ശം ല​ഭി​ക്കു​ക. വോ​ഡ​ഫോ​ൺ ഈ ​സം​വി​ധാ​നം വി​ക​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

പൊ​തു​ജ​ന സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ഈ ​സം​രം​ഭം. അ​റ​ബി, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഉ​ർ​ദു എ​ന്നീ നാ​ലു​ ഭാ​ഷ​ക​ളി​ലാ​യി​രി​ക്കും സ​ന്ദേ​ശ​ങ്ങ​ൾ. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ദാ​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വ​ഴി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

ഈ ​സേ​വ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ന​ട​ന്നി​രു​ന്നു. കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ്​ ഏ​തു​ പ്ര​ദേ​ശ​ത്താ​ണോ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്​ അ​വി​ട​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ പു​തി​യ ബ്രോ​ഡ്​​കാ​സ്റ്റ്​ സേ​വ​നം സ​ഹാ​യി​ക്കും. ഇ​ത്​ എ​ല്ലാ മൊ​ബൈ​ൽ ഉ​പ​യോ​ക്താ​ക്ക​ളും ആ​ക്ടി​വേ​റ്റ്​ ചെ​യ്യ​​ണ​മെ​ന്ന്​ ‘ട്രാ’ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ക്ടി​വേ​റ്റ്​ ചെ​യ്യേ​ണ്ട രീ​തി​യെ​ക്കു​റി​ച്ചു​ള്ള വി​ഡി​യോ​യും ഇ​റ​ക്കി​യി​രു​ന്നു. വെ​ള്ള​പ്പൊ​ക്കം, ചു​ഴ​ലി​ക്കാ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക് ഇ​ട​ക്കി​ടെ വി​ധേ​യ​മാ​കു​ന്ന സ്ഥ​ല​മാ​ണ്​ സു​ൽ​ത്താ​നേ​റ്റ്. ഇ​ത്ത​രം ജാ​ഗ്ര​താ അ​റി​യി​പ്പ് സം​വി​ധാ​നം നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanNatural disaster warning
News Summary - Natural disaster warning
Next Story