പ്രകൃതിദുരന്തം; സുവൈഖ്, സുഹാർ, സൂർ എന്നിവിടങ്ങളിൽ ഷെൽട്ടർ സെന്ററുകൾ
text_fieldsഷെൽട്ടർ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഒപ്പുവെക്കുന്നു
മസ്കത്ത്: പ്രകൃതിദുരന്തങ്ങളും അസാധാരണ സാഹചര്യങ്ങളും മൂലം ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാൻ സഹായിക്കുന്ന മൂന്നു ഷെൽട്ടർ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഒപ്പുവെച്ചു.
സുവൈഖ്, സുഹാർ, സൂർ എന്നീ വിലായത്തുകളിലാണ് അഭയ കേന്ദ്രങ്ങൾ നിർമിക്കുക. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും പൊലീസ് ആൻഡ് കസ്റ്റംസ് ഫോർ ഓപറേഷൻസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലുമായ മേജർ ജനറൽ അബ്ദുല്ല അലി ആൽ-ഹാർത്തിയും, എക്സിക്യൂട്ടിങ് കമ്പനിക്കുവേണ്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സഹെർ സഈദ് ആൽ റഷ്ദിയും കരാറിൽ ഒപ്പുവെച്ചു.
പ്രകൃതി ദുരന്തങ്ങളുടെയും അടിയന്തര സാഹചര്യങ്ങളുടെയും ആഘാതത്തിൽ കഴിയുന്ന വ്യക്തികൾക്ക് സുരക്ഷിതവും പൂർണമായും സജീകരിച്ചതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

