Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാല വാദി ദര്‍ബാത്തില്‍ തൃശൂര്‍ സ്വദേശി മുങ്ങിമരിച്ചു

text_fields
bookmark_border
ദുബൈയില്‍നിന്ന് അവധി ആഘോഷിക്കാനെത്തിയതായിരുന്നു
sadiq
cancel

സലാല: ദുബൈയില്‍നിന്ന് അവധി ആഘോഷിക്കാനെത്തിയ മലയാളി സലാലയിലെ വാദി ദര്‍‌ബാത്തില്‍ മുങ്ങി മരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് (29) ആണ്‌ മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരക്കാണ്‌ അപകടം. വാദി ദര്‍ബാത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് പോവുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങൾ ഉടന്‍ സ്ഥലത്തെത്തി കരക്ക് കയറ്റിയെങ്കിലും മരിച്ചു. മൃതദേഹം സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

അബൂദാബിയിലുള്ള ബന്ധുക്കളോടൊപ്പമാണ്‌ സാദിഖ് സലാലയിലെത്തിയത്. ജബല്‍ അലിയിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് ദീര്‍ഘനാളായി ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാരനാണ്‌.

ചെളി നിറഞ്ഞ് കിടക്കുന്ന വാദി ദര്‍ബാത്തില്‍ കുളിക്കാനിറങ്ങുന്നവര്‍ ഇവിടെ മുമ്പും അപകടത്തില്‍പെട്ടിട്ടുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന്​ സാമുഹ്യ പ്രവര്‍‌ത്തകന്‍ അബ്‌ദുല്‍ കലാം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - native of Thrissur drowned in Salala Wadi Darbat
Next Story