ഹൃദയാഘാതം; പാലക്കാട് സ്വദേശി ഒമാനില് നിര്യാതനായി
text_fieldsമസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി ഒമാനില് നിര്യാതനായി. വെള്ളിനേഴി തിരുവഴിയോട് പക്കാട്ടിൽ ഹൗസിൽ സതീഷ് കുമാർ (42) ആണ് ആദമിൽ മരിച്ചത്. എയർമെക് കമ്പനിയിൽ എയർബസിൽ പ്രോജക്ട് എൻജിനീയറായി ജോലി ചെയ്തുവരുകയായിരുന്നു. 10 വർഷമായി ഒമാനിലെത്തിയിട്ട്. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദം എയർബസിലുള്ള ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഗവൺമെന്റ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും അതിനുമുമ്പേ മരിച്ചു.
പിതാവ്: പരേതനായ അപ്പുണ്ണി. മാതാവ്: സരോജിനി. ഭാര്യ: സുധ. മക്കൾ: അദ്വൈത്, അഭിശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിനു തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

