Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
gulf death muhammed shafi
cancel

മസ്കത്ത്​: ഒമാനിലുണ്ടായ വാഹനപകടത്തിൽ കോഴിക്കോട്​ സ്വദേശി മരിച്ചു. കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫി (28) ആണ്​ മരിച്ചത്​. ഇദ്ദേഹം സഞ്ചരിച്ച കാറിൽ ട്രക്ക്​ ഇടിക്കുകയായിരുന്നുവെന്നാണ്​ പ്രാഥമിക വിവരം. മുസന്നക്കടുത്ത് മുലദ്ദയിൽ തിങ്കളാഴ്ചയായിരുന്നു അപകടം. അവിവാഹിതനായ ഷാഫി എട്ട് വർഷത്തോളമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്​: മുഹമ്മദ് അലി. മാതാവ്: ജമീല. മൃതദേഹം റുസ്താഖ് ആശുപത്രി മോർച്ചറിയിൽ. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Native of Kozhikode died in Oman
Next Story