Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനേ​ഷ​ൻ​സ്​ ക​പ്പ്​...

നേ​ഷ​ൻ​സ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ന്​ ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും

text_fields
bookmark_border
നേ​ഷ​ൻ​സ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ന്​ ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും
cancel
camera_alt

ഒ​മാ​ൻ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

മ​സ്‌​ക​ത്ത്: നേ​ഷ​ൻ​സ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ന്​ ഒ​മാ​ൻ ബു​ധ​നാ​ഴ്ച ഇ​റ​ങ്ങും. ഒ​മാ​ൻ സ​മ​യം വൈ​കീ​ട്ട്​ 5.30ന്​ ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ത​ജി​കി​സ്താ​നാ​ണ്​ എ​തി​രാ​ളി​ക​ൾ. ടൂ​ർ​ണ​മെ​ന്‍റി​ലെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​ന്​ ഇ​ന്ന്​ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. ​ഗ്രൂ​പ്പി​ൽ നാ​ലാം സ്ഥാ​ന​​ത്താ​ണ്​ ഒ​മാ​ൻ.

ഇ​ന്ന്​ മി​ക​ച്ച ഗോ​​ളോ​ടെ ജ​യി​ച്ച്​ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്താ​നാ​യി​രി​ക്കും​ കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ങ്കോ​വി​ച്ചി​ന്‍റെ ശ്ര​മം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഉ​സ്ബ​കി​സ്താ​നോ​ട് ഒ​മാ​ന്‍ മൂ​ന്ന് ഗോ​ളി​ന്​ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. മു​ന്നേ​റ്റ, പ്ര​തി​രോ​ധ നി​ര​ക​ൾ മി​ക​ച്ച പ്ര​ക​ട​നം പു​റ​​ത്തെ​ടു​ത്തെ​ങ്കി​ലും ഫി​നി​ഷി​ങ്ങി​ലെ പാ​ളി​ച്ച​ക​ളാ​ണ്​ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ല്ല​നാ​യ​ത്. ഇ​ത്​ പ​രി​ഹ​രി​ച്ചാ​യി​രി​ക്കും റെ​ഡ്​ വാ​രി​യേ​ഴ്​​സ്​ ഇ​ന്ന്​ ക​ള​ത്തി​ലി​റ​ങ്ങു​ക. ടീ​മി​ൽ ചി​ല അ​ഴി​ച്ചു​പ​ണി​ക​ൾ കോ​ച്ച്​ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ പാ​ഠം ഉ​ൾ​ക്കൊ​ണ്ട്​ ഇ​ന്ന്​ ടീം ​വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചു​വ​രു​മെ​ന്ന്​ കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ങ്കോ​വി​ച്ച്​ പ​റ​ഞ്ഞു. ​ഗ്രൂ​പ്പി​ലെ ഒ​മാ​ന്‍റെ മൂ​ന്നാം മ​ത്സ​രം 17ന് ​തു​ര്‍ക്മെ​നി​സ്താ​നെ​തി​രെ ന​ട​ക്കും. ഇ​രു ഗ്രൂ​പ്പു​ക​ളി​ലെ​യും ആ​ദ്യ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​ണ്​ ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടു​ക. ഉ​സ്ബ​കി​സ്താ​നി​ലും ത​ജി​കി​സ്താ​നി​ലു​മാ​യാ​ണ്​ ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanNations Cup Football
News Summary - Nations Cup Football oman play today
Next Story