Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാഷൻസ്​ കപ്പ്​...

നാഷൻസ്​ കപ്പ്​ ഫുട്​ബാൾ സമനില കുരുക്കിൽ ഒമാൻ

text_fields
bookmark_border
നാഷൻസ്​ കപ്പ്​ ഫുട്​ബാൾ സമനില കുരുക്കിൽ ഒമാൻ
cancel
camera_alt

ഒ​മാ​ൻ-​ത​ജി​കി​സ്താ​ൻ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​സ്‌​ക​ത്ത്: നാ​ഷ​ൻ​സ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ​ ഒ​മാ​ന്​ സ​മ​നി​ല കു​രു​ക്ക്. ത​ജി​കി​സ്താ​നു​മാ​യു​ള്ള മ​ത്സ​രം 1-1ലാ​ണ്​ ക​ലാ​​ശി​ച്ച​ത്. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​ന്​ മ​ങ്ങ​ലേ​ൽ​ക്കു​ക​യും ചെ​യ്തു. ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​ര​ത്തി​ൽ ആ​ക്ര​മി​ച്ച്​ ക​ളി​ക്കു​ക എ​ന്ന ശൈ​ലി​യാ​യി​രു​ന്നു ഒ​മാ​ൻ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ആ​ദ്യ​മി​നി​റ്റു​ക​ളി​ൽ ഇ​ട​തും വ​ല​തും വി​ങ്ങു​ക​ളി​ലൂ​ടെ മു​ന്നേ​റി​യ റെ​ഡ്​ വാ​രി​യേ​ഴ്​​സ്​ താ​ര​ങ്ങ​ൾ എ​തി​ർ ഗോ​ൾ​മു​ഖ​ത്ത്​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ഒ​ടു​വി​ൽ 14ാം മി​നി​റ്റി​ൽ ല​ക്ഷ്യം​കാ​ണു​ക​യും ചെ​യ്​​തു. സ​ലാ​ഹ് അ​ല്‍ യ​ഹ്‌​യാ​ഇ ആ​ണ്​ വ​ല​കു​ലു​ക്കി​യ​ത്.

ര​ണ്ടാം പ​കു​തി​യി​ൽ 72ാം മി​നി​റ്റി​ലാ​യി​രു​ന്നു ത​ജി​കി​സ്താ​ന്‍റെ സ​മ​നി​ല ഗോ​ൾ. ആ​ദ്യ മ​ത്സ​ര​ത്തെ​പ്പോ​ലെ ഫി​നി​ഷി​ങ്ങി​ലെ പാ​ളി​ച്ച​യാ​ണ്​ ഒ​മാ​ന്​ തി​രി​ച്ച​ടി​യാ​യ​ത്. പെ​നാ​ൽ​റ്റി അ​ട​ക്ക​മു​ള്ള നി​ര​വ​ധി തു​റ​ന്ന അ​വ​സ​ര​ങ്ങ​ൾ കി​ട്ടി​യി​ട്ടും മു​ത​ലെ​ടു​ക്കാ​നാ​യി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഉ​സ്ബ​കി​സ്താ​നോ​ട് ഒ​മാ​ന്‍ മൂ​ന്ന് ഗോ​ളു​ക​ളു​ടെ തോ​ല്‍വി വ​ഴ​ങ്ങി​യി​രു​ന്നു. ഗ്രൂ​പ്പി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ്​ ഒ​മാ​ൻ. ഒ​മാ​ന്റെ മൂ​ന്നാം മ​ത്സ​രം 17ന് ​തു​ര്‍ക്മെ​നി​സ്താ​നെ​തി​രെ ന​ട​ക്കും. ഗ്രൂ​പ്പു​ക​ളി​ലെ ആ​ദ്യ സ്ഥാ​ന​ക്കാ​ര്‍ ഫൈ​ന​ല്‍ യോ​ഗ്യ​ത നേ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanNations Cup football
News Summary - Nations Cup football
Next Story