Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​ഷ​ന്‍സ് ക​പ്പ്...

നാ​ഷ​ന്‍സ് ക​പ്പ് ഫു​ട്​​ബാ​ൾ: ഒ​മാ​ന്​ തോ​ൽ​വി​യോ​ടെ തു​ട​ക്കം

text_fields
bookmark_border
നാ​ഷ​ന്‍സ് ക​പ്പ് ഫു​ട്​​ബാ​ൾ: ഒ​മാ​ന്​ തോ​ൽ​വി​യോ​ടെ തു​ട​ക്കം
cancel

മ​സ്ക​ത്ത്​: സെ​ന്‍ട്ര​ല്‍ ഏ​ഷ്യ​ന്‍ ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ന്‍സ് ക​പ്പ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ തോ​ൽ​വി. ആ​തി​ഥേ​യ​രാ​യ ഉ​സ്ബ​കി​സ്താ​ന്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ള്‍ക്കാ​ണ് റെ​ഡ്​ വാ​രി​യേ​ഴ്​​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ ഒ​മാ​ൻ ര​ണ്ട്​ ഗോ​ളി​ന്​ പി​ന്നി​ലാ​യി​രു​ന്നു. മ​ന്ദ​ഗ​തി​യി​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ത്തി​ന്‍റെ എ​ട്ടാം മി​നി​റ്റി​ലാ​യി​രു​ന്നു ഉ​സ്ബ​കി​സ്താ​ന്‍ ആ​ദ്യ ഗോ​ള്‍ നേ​ടു​ന്ന​ത്. ഇ​തോ​ടെ ഉ​ണ​ർ​ന്നു​ക​ളി​ച്ച ഒ​മാ​ൻ താ​ര​ങ്ങ​ൾ സ​മ​നി​ല​ക്കാ​യി കി​ണ​ഞ്ഞ്​ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും വ​ല കു​ലു​ക്കാ​നാ​യി​ല്ല. ഇ​തി​നി​ടെ ക​ളി​യി​ൽ ആ​ധി​പ​ത്യം തി​രി​ച്ചു​പി​ടി​ച്ച ആ​തി​ഥേ​യ​ർ 24ാം മി​നി​റ്റി​ല്‍ ര​ണ്ടാം ഗോ​ളും നേ​ടി. പി​ന്നീ​ട​ങ്ങോ​ട്ട്​ ഉ​സ്​​ബ​കി​സ്​​താ​ന്‍റെ മു​ന്നേ​റ്റ​മാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ ക​ണ്ട​ത്.

ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ തി​രി​ച്ച​ടി​ക്കാ​നു​ള്ള വാ​ശി​യു​മാ​യി​ട്ടാ​യി​രു​ന്നു ഒ​മാ​ൻ ഇ​റ​ങ്ങി​യി​രു​ന്ന​ത്. ഇ​രു വി​ങ്ങു​ക​ളി​ലൂ​ടെ​യും ആ​ക്ര​മ​ണം ​ന​ട​ത്തി​യെ​ങ്കി​ലും ആ​തി​ഥേ​യ​രു​ടെ പ്ര​തി​രോ​ധ​ത്തി​ന്​ മു​ന്നി​ൽ ല​ക്ഷ്യം കാ​ണാ​തെ പോ​കു​ക​യാ​യി​രു​ന്നു. ഗോ​ൾ എ​ന്നു​റ​പ്പി​ച്ചി​രു​ന്ന പ​ല ഷോ​ട്ടു​ക​ളും അ​സാ​മാ​ന്യ മെ​യ്​​വ​ഴ​ക്ക​​ത്തോ​ടെ ഉ​സ്​​ബ​കി​സ്താ​ൻ ഗോ​ളി ത​ട്ടി​യ​ക​റ്റു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ 89ാം മി​നി​റ്റി​ൽ മൂ​ന്നാം ഗോ​ൾ നേ​ടി ആ​തി​ഥേ​യ​ർ ത​ങ്ങ​ളു​ടെ വി​ജ​യം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ക​യും ചെ​യ്തു. മി​ക​ച്ച ക​ളി കാ​ഴ്ച​വെ​ച്ച ഉ​സ്​​ബ​കി​സ്താ​ൻ താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും​ അ​ടു​ത്ത മ​ത്സ​ര​ത്തോ​ടെ ടീം ​വി​ജ​യ​വ​​​ഴി​യി​ൽ തി​രി​ച്ച്​ വ​രു​മെ​ന്നും ഒ​മാ​ൻ കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ങ്കോ​വി​ച്ച് മ​ത്സ​ര ശേ​ഷം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച ത​ജി​കി​സ്താ​നെ​തി​രെ​യാ​ണ്​ ഒ​മാ​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ത്സ​രം. 17ന് ​തു​ർ​ഗ്മെ​നി​സ്താ​നെ​യും നേ​രി​ടും. ഉ​സ്ബ​കി​സ്താ​നി​ലും ത​ജി​കി​സ്താ​നി​ലു​മാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഗ്രൂ​പ്പു​ക​ളി​ലെ ആ​ദ്യ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക്​ യോ​ഗ്യ​​ത നേ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanNations Cup Football
News Summary - Nations Cup Football
Next Story