Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനേ​ഷ​ന്‍സ് ക​പ്പ്...

നേ​ഷ​ന്‍സ് ക​പ്പ് ഫു​ട്​​ബാ​ൾ ആ​ദ്യ മ​ത്സ​ര​ത്തി​ന്​ ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും

text_fields
bookmark_border
നേ​ഷ​ന്‍സ് ക​പ്പ് ഫു​ട്​​ബാ​ൾ ആ​ദ്യ മ​ത്സ​ര​ത്തി​ന്​ ഒ​മാ​ൻ   ഇ​ന്നി​റ​ങ്ങും
cancel

​സ്ക​ത്ത്​: സെ​ന്‍ട്ര​ല്‍ ഏ​ഷ്യ​ന്‍ ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന നേ​ഷ​ന്‍സ് ക​പ്പ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും. ആ​തി​ഥേ​യ​രാ​യ ഉ​സ്​​ബ​കി​സ്താ​നാ​ണ്​ ഒ​മാ​ന്‍റെ എ​തി​രാ​ളി​ക​ൾ. ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഒ​മാ​ന്​ തൊ​ട്ടു​മു​ന്നി​ലു​ള്ള ഉ​സ്​​ബ​കി​സ്താ​ൻ റെ​ഡ് ​വാ​രി​യേ​​ഴ്​​സി​ന്​ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യി​രി​ക്കും ഉ​യ​ർ​ത്തു​ക. ഉ​സ്​​ബ​കി​സ്താ​നി​ലെ മി​ല്ലി സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം.

അ​ടു​ത്ത വ​ർ​ഷം ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​യാ​ണ്​ ഒ​മാ​ൻ മ​ത്സ​ര​ത്തെ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ജ​യ​ത്തോ​ടെ തു​ട​ങ്ങാ​നാ​ണ്​ കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ങ്കോ​വി​ച്ചും ക​ളി​ക്കാ​രും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ജൂ​ണ്‍ 20 വ​രെ ഉ​സ്ബ​കി​സ്താ​നി​ലും താ​ജി​കി​സ്താ​നി​ലു​മാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഗ്രൂ​പ് ‘എ’​യി​ല്‍ ആ​തി​ഥേ​യ​രാ​യ ഉ​സ്ബ​കി​സ്താ​ന്‍, താ​ജി​കി​സ്താ​ന്‍, തു​ർ​ക്മെ​നി​സ്താ​ന്‍ എ​ന്നീ ടീ​മു​ക​ള്‍ക്കൊ​പ്പ​മാ​ണ് ഒ​മാ​ന്‍.

ഗ്രൂ​പ് ബി​യി​ല്‍ ഇ​റാ​ന്‍, കി​ര്‍ഗി​സ്താ​ന്‍, അ​ഫ്ഗാ​നി​സ്താ​ന്‍ എ​ന്നീ ടീ​മു​ക​ളു​മാ​ണു​ള്ള​ത്. 14ന് ​താ​ജി​കി​സ്താ​നെ​യും 17ന് ​തു​ർ​ക്മെ​നി​സ്താ​നെ​യും നേ​രി​ടും. ഗ്രൂ​പ്പു​ക​ളി​ലെ ആ​ദ്യ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക്​ യോ​ഗ്യ​​ത നേ​ടും. ടൂ​ർ​ണ​മെ​ന്‍റി​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ഒ​മാ​ൻ ടീം ​ഉ​സ്​​ബ​കി​സ്താ​നി​ലെ​ത്തി​യ​ത്. സീ​നി​യ​ര്‍ താ​ര​ങ്ങ​ളാ​യ അ​ഹ​മ​ദ് അ​ല്‍ ഹു​മൈ​സി, ഖാ​രി​ബ് അ​ല്‍ സ​അ്ദി, സ​ലാ​ഹ് അ​ല്‍ യ​ഹ്‌​യാ​യി, മു​ഹ്‌​സി​ന്‍ അ​ല്‍ ഖ​സാ​നി, ഉ​മ​ര്‍ അ​ല്‍ മാ​ലി​കി, സാ​ഹി​ര്‍ അ​ല്‍ അ​ഖ്‌​റ​ബി എ​ന്നി​വ​ർ ടീ​മി​ല്‍ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ബ്രാ​ഹിം അ​ല്‍ മു​ഖൈ​നി, ഫാ​യി​സ് അ​ല്‍ റു​ശൈ​ദി, അ​ഹ​മ​ദ് അ​ല്‍ റ​വാ​ഹി എ​ന്നി​വ​രാ​ണ് ഗോ​ള്‍ കീ​പ്പ​ര്‍മാ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanNations Cup Football
News Summary - Nations Cup Football
Next Story