നാഷനൽ തർതീൽ ഗ്രാന്റ് ഫിനാലെ: മസ്കത്ത് സോൺ ജേതാക്കൾ
text_fieldsനാഷനൽ തർതീൽ ഗ്രാൻഡ് ഫിനാലെയിൽ ജേതാക്കളായ മസ്ക്ത്ത് സോൺ ട്രോഫിയുമായി
മസ്കത്ത്: രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷനൽ തർതീൽ സമാപ്പിച്ചു. മസ്കത്ത് വാദി കബീർ മസ്കത്ത് ടവറിൽ നടന്ന പ്രോഗ്രാമിൽ പ്രമുഖ പ്രഭാഷകൻ ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തി.
മത്സര പരിപാടികളിൽ ഒമാനിലെ 11 സോണുകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു. തർതീലിന്റെ ഭാഗമായി നടന്ന ഖുർആനിക് റേംസിന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സാദിഖ് സഖാഫി പെരിന്താറ്റിരി നേതൃത്വം നൽകി.
ഹാമിദ് യാസീൻ ജൗഹരി, പി.ടി. യാസർ , ഡോ ജാബിർ ജലാലി തുടങ്ങിയവർ ഖുർആനന്റെ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. സോണുകൾ തമ്മിൽ നടന്ന മത്സരത്തിൽ മസ്ക്ത്ത്, സലാല, സീബ് സോണുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
തർതീൽ സമാപന സമ്മേളനം ഐ.സി.എഫ് ഒമാൻ പ്രസിഡന്റ് ഷഫീഖ് ബുഖാരി ഉദ്ഘാടനം ചെയ്തു. ആർ.എസ്.ദി ഒമാൻ നാഷനൽ ചെയർമാൻ വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ അധ്യക്ഷത വഹിച്ചു. നാഷനൽ കലാലയം സെക്രട്ടറി സമീർ ഹുമൈദി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

