Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേ​ശീ​യ ​െഎ.​സി.​ടി...

ദേ​ശീ​യ ​െഎ.​സി.​ടി ന​യ​ത്തി​ന്​ രൂ​പം​ന​ൽ​കും

text_fields
bookmark_border
ദേ​ശീ​യ ​െഎ.​സി.​ടി ന​യ​ത്തി​ന്​ രൂ​പം​ന​ൽ​കും
cancel

മ​സ്​​ക​ത്ത്​: ദീ​ർ​ഘ​കാ​ല സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ദേ​ശീ​യ ത​ല​ത്തി​ൽ ഏ​കീ ​കൃ​ത ആ​ശ​യ​വി​നി​മ​യ വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യാ (​െഎ.​സി.​ടി) ന​യ​ത്തി​ന്​ രൂ​പം​ന​ൽ​കു​ന്നു. ക​ര​ട്​ ന​യ​ ത്തി​ന്​ രൂ​പം ന​ൽ​കി​യ​ശേ​ഷം ഇൗ ​വ​ർ​ഷം​ത​ന്നെ മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ലി​​െൻറ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​​െൻറ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​​െൻറ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ പു​തി​യ ന​യ​ത്തി​ന്​ രൂ​പം ന​ൽ​കു​ന്ന​ത്. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നും ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​ള്ള ആ​ശ​യ​വി​നി​മ​യ വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ്​ പു​തി​യ ന​യം ത​യാ​റാ​ക്കു​ന്ന​ത്.


ഒ​മാ​​െൻറ അ​ടു​ത്ത​ഘ​ട്ട സാ​മ്പ​ത്തി​ക-​സാ​േ​ങ്ക​തി​ക വി​ക​സ​ന​ത്തി​ന്​ അ​ടി​ത്ത​റ പാ​കു​ന്ന​താ​കും പു​തി​യ ന​യം. ഇ​തു​വ​ഴി ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ സു​സ്​​ഥി​ര​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും. മ​ന്ത്രി​സ​ഭ കൗ​ൺ​സി​ലി​ന്​ ക​ര​ടു​ന​യം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ഇൗ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ​കൂ​ടി തേ​ടു​ന്ന​താ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. െഎ.​സി.​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​സി​ന​സ്​-​സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇൗ ​വ​ർ​ഷം ആ​ദ്യം ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ ഒ​മാ​ൻ ​െഎ.​സി.​ടി ഗ്രൂ​പ്​​ രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. സ്​​റ്റേ​റ്റ്​ ജ​ന​റ​ൽ റി​സ​ർ​വ്​ ഫ​ണ്ടി​ന്​ കീ​ഴി​ലു​ള്ള ഒ​മാ​ൻ ​െഎ.​സി.​ടി ഗ്രൂ​പ്പി​ൽ ഒ​മാ​ൻ ബ്രോ​ഡ്​​ബാ​ൻ​ഡ്​​ ക​മ്പ​നി, ഒ​മാ​ൻ ട​വേ​ഴ്​​സ്​ ക​മ്പ​നി, ബ്ലോ​ക്ക്​ ചെ​യി​ൻ ക​മ്പ​നി, സ്​​പേ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​നോ​ള​ജീ​സ്​ ക​മ്പ​നി എ​ന്നീ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ഉ​ള്ള​ത്.

ച​ര​ക്കു​ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ വി​ക​സ​ന​വും നി​ക്ഷേ​പ​വും ല​ക്ഷ്യ​മി​ട്ടു​ള്ള സ​ർ​ക്കാ​ർ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യാ​യ അ​സി​യാ​ദി​​െൻറ​യും വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സ​മാ​ന രീ​തി​യി​ലു​ള്ള ഒ​മാ​ൻ ഏ​വി​യേ​ഷ​ൻ ഗ്രൂ​പ്പി​​െൻറ​യും മാ​തൃ​ക​യി​ലാ​ണ്​ ഇ​ത്​ രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ​െഎ.​സി.​ടി മേ​ഖ​ല​യു​ടെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വി​വ​ര സാ​േ​ങ്ക​തി​ക​വി​ദ്യ​യു​ടെ ശ​ക്​​തി​പ്പെ​ടു​ത്ത​ൽ, ഡി​ജി​റ്റ​ൽ സ​മ്പ​ദ്​​ഘ​ട​ന​യി​ലേ​ക്കു​ള്ള വ​ള​ർ​ച്ച, ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ മാ​ർ​ഗ നി​ർ​ദേ​ശ​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന​തി​നാ​യി മി​ക​വി​​െൻറ കേ​ന്ദ്ര​ത്തി​​െൻറ രൂ​പം ന​ൽ​കു​ക തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളാ​ണ്​ ഒ​മാ​ൻ ​െഎ.​സി.​ടി ഗ്രൂ​പ്പി​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsnational ict
News Summary - national ict-oman-oman news
Next Story