നാഷനൽ ദഫ് മത്സരവും മെഡിക്കൽ പരിശോധന ക്യാമ്പും ഇന്ന്
text_fieldsമസ്കത്ത്: ഹുബ്ബുറസൂൽ മസ്കത്ത് സംഘടിപ്പിക്കുന്ന ഒമാൻ നാഷനൽ ദഫ് മത്സരം സീസൺ രണ്ട് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും. ഒമാനിലെ വിവിധ ടീമുകൾ മാറ്റുരക്കുന്ന ദഫ് മത്സരത്തിൽ ജേതാക്കൾക്ക് 12 ഗ്രാം സ്വർണവും 120 റിയാൽ, 60 റിയാൽ എന്നീ സമ്മാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കും നൽകും.
അൽ ഹൈൽ ഈജിപ്ഷ്യൻ സോഷ്യൽ ക്ലബിൽ നടക്കുന്ന പരിപാടിയിൽ ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതുസമ്മേളനം, സാബിരീസ് ഹെൽത്ത് കെയർ നേതൃത്വം നൽകുന്ന സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ്, മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിമൻസ് ഫെസ്റ്റ്, സ്റ്റാറ്റസ് മത്സരം അടക്കമുള്ളവയുടെ വിജയികളുടെ പ്രഖ്യാപനവും നടക്കും.

