നാഷനൽ ദഫ് മത്സരം: പരസ്യ പ്രചാരണത്തിന് തുടക്കം
text_fieldsഹുബ്ബുറസൂൽ മസ്കത്ത് സംഘടിപ്പിക്കുന്ന ഒമാൻ നാഷണൽ ദഫ് മത്സരത്തിന്റെ പരസ്യ
പ്രചാരണത്തിന് തുടക്കമായപ്പോൾ
മസ്കത്ത്: ഹുബ്ബുറസൂൽ മസ്കത്ത് സെപ്റ്റംബർ 26ന് സംഘടിപ്പിക്കുന്ന ഒമാൻ നാഷനൽ ദഫ് മത്സരം സീസണിന്റെ പരസ്യ പ്രചാരണത്തിന് പ്രൗഢ തുടക്കമായി. ഒമാനിലെ വിവിധ ടീമുകൾ മാറ്റുരക്കുന്ന ദഫ് മത്സരത്തിൽ ജേതാക്കൾക്ക് 12 ഗ്രാം സ്വർണവും 120 റിയാൽ ,60 റിയാൽ എന്നീ സമ്മാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കും നൽകും.
അൽ ഹൈൽ ഈജിപ്ഷ്യൻ സോഷ്യൽ ക്ലബിൽ നടക്കുന്ന പരിപാടിയിൽ ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 97809883,78648284 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

