Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ ദേശീയ ദിന അവധി 26, 27 തീയതികളിൽ

text_fields
bookmark_border
വാരാന്ത്യ അവധി കഴിഞ്ഞ് നവംബർ 30ന് ഓഫിസ് പ്രവർത്തം പുനരാരംഭിക്കും
Oman National Day
cancel
Listen to this Article

മസ്കത്ത്: ഒമാനിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചു. 55ാമത് ദേശീയ ദിനവുമായി ബന്ധപ്പെട്ട് നവംബർ 26, 27 തീയതികളിൽ ഒമാനിലെ പൊതു-സ്വകാര്യ മേഖലയിലെ ഓഫിസുകൾക്ക് അവധിയായിരിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.

സുൽത്താൻഹൈതം ബിൻ താരിഖിന്റെ നിർദേശ പ്രകാരമാണ് അവധി പ്രഖ്യാപനം. ഇതോടെ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ നാലുദിവസം തുടർച്ചയായ അവധി ലഭിക്കും. നവംബർ 30ന് ഓഫിസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും. അതേസമയം, ദേശീയ ദിന അവധി ദിവസങ്ങളിൽ ജീവനക്കാരെ ഡ്യുട്ടിക്ക് നിയമിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ തൊഴിലുടമക്ക് ജീവനക്കാരെ ജോലിക്ക് നിയോഗിക്കാമെന്നും പകരം, ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നും അറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Day holidays announced in Oman
Next Story