Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ ദിനാഘോഷം; അലങ്കാര പ്രവൃത്തികൾക്ക് ടെൻഡർ ക്ഷണിച്ചു
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തിന്‍റെ 53ാമത് ദേശീയ ദിനത്തിനാഘോഷത്തിന്‍റെ ഭാഗമായുള്ള വിവിധ അലങ്കാര പ്രവർത്തികൾക്കും മറ്റുമായി ടെൻഡറുകൾ ക്ഷണിച്ചു. പടക്കങ്ങൾ, ഡ്രോണുകളുടെ പ്രദർശനം, അലങ്കാര രൂപങ്ങൾ നിർമ്മിക്കൽ, വൃക്ഷങ്ങളുടെ അലങ്കാരം എന്നിവക്കായി നാഷണൽ സെലിബ്രേഷൻസ് സെക്രട്ടറിയേറ്റ് ജനറൽ ആണ് ടെൻഡറുകൾ നൽകിയിരിക്കുന്നത്.
ഇത്തരം പ്രവൃത്തികളിൽ വൈദഗ്ധ്യമുള്ളതും ടെൻഡർ ബോർഡിൽ രജിസ്റ്റർ ചെയ്തതുമായ കമ്പനികൾക്ക് ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ഒമാൻ ന്യൂസ്പേപ്പർ കെട്ടിടത്തിന് സമീപമുള്ള അൽ ഇലാം സിറ്റിയിലെ ദേശീയ ആഘോഷങ്ങളുടെ സെക്രട്ടറിയേറ്റ് ജനറൽ ഓഫിസിൽനിന്ന് രേഖകൾ ലഭിക്കും. രാജ്യത്ത് നവംബർ 18ന് ആണ് ദേശീയ ദിനമായി ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

