Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേശീയദിനാഘോഷം: സൈനിക...

ദേശീയദിനാഘോഷം: സൈനിക പരേഡിന്​ സുൽത്താൻ നേതൃത്വം നൽകും

text_fields
bookmark_border
ദേശീയദിനാഘോഷം: സൈനിക പരേഡിന്​ സുൽത്താൻ നേതൃത്വം നൽകും
cancel

മസ്കത്ത്​: രാജ്യത്തിന്‍റെ 52ാത് ദേശീയ ദിനാഘോഷ ഭാഗമായി നവംബർ 18ന്​ നടക്കുന്ന സൈനിക പരേഡിന്​ സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ്​ ​േനതൃത്വം നൽകും. ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള അൽ-നാസർ സ്‌ക്വയറിലാണ്​ സൈനിക പരേഡ് നടക്കുക.സുൽത്താൻ അധികാരമേറ്റതിന്​ ശേഷമുള്ള രണ്ടാമത്തെ സൈനിക പരേഡാണ്​ ഈ വർഷം നടക്കാൻ പോകുന്നത്​. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താ​െൻറ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം അൽ-മുതഫ ക്യാമ്പിലായിരുന്നു​ സൈനിക പരേഡ്.

ആഘോഷങ്ങൾക്കുള്ള എല്ലാവിധ ഒരുക്കവും പൂർത്തിയായതായി ദേശീയ ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറൽ അറിയിച്ചു. സുൽത്താനേറ്റിലെ ഗവർണറേറ്റുകളിലും വിലായത്തുകളിലുമായി പൗരന്മാരെ പങ്കെടുപ്പിച്ച് സ്വീകരണ പരിപാടികൾ നടത്തുമെന്ന്​ ദേശീയ ആഘോഷങ്ങളുടെ സെക്രട്ടറി ജനറൽ ഷെയ്ഖ് സെബാ ബിൻ ഹംദാൻ അൽ സാദി പറഞ്ഞു. ഈ വർഷത്തെ ആഘോഷങ്ങൾക്ക്​ നിറം പകരാൻ ഡ്രോൺ, ലേസർ ഷോകളും മറ്റ്​ അനുബന്ധപരിപാടികളും നടത്തും. നവംബർ 18, 19 തീയതികളിൽ മസ്‌കത്ത്​ ഗവർണറേറ്റിൽ രണ്ടിടത്തും18ന് ദോഫാർ ഗവർണറേറ്റിലും 23ന് മുസന്ദം ഗവർണറേറ്റിലുമായിരിക്കും ലേസർ ഷോകളും മറ്റ്​ അനുബന്ധപരിപാടികളും നടക്കുക. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman national day
News Summary - National Day Celebration: Sultan will lead the military parade
Next Story