ദേശീയ ദിനാചരണം; മെഡലുകളും രാജകീയ ബഹുമതികളും സമ്മാനിച്ച് സുൽത്താൻ
text_fieldsദേശീയ ദിനാചരണത്തിന് മുന്നോടിയായി അൽ ബറക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഥമ വനിതയും സുൽത്താന്റെ പത്നിയുമായ അസ്സയ്യിദ അഹദ് ബിൻത് അബ്ദുല്ല അൽ ബുസൈദിക്ക് പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിക്കുന്നു
മസ്കത്ത്: സുൽത്താന്റെ സായുധസേന, റോയൽ ഒമാൻ പൊലീസ്, സൈനിക, സുരക്ഷാ സേവനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ തുടങ്ങിയവർക്ക് മെഡലുകളും രാജകീയ ബഹുമതികളും സമ്മാനിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്.
ദേശീയ ദിനാചരണത്തിന് മുന്നോടിയായി അൽ ബറക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു ബഹുമതികൾ കൈമാറിയത്. കൃത്യനിർവഹണത്തിനും സമർപ്പിത ശ്രമങ്ങൾക്കുമുള്ള അഭിനന്ദനവും പ്രോത്സാഹനവുമായാണ് സുൽത്താനിൽ നിന്നുള്ള ഈ അംഗീകാരം. റോയൽ കോർട്ട് മന്ത്രി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ഖലീലി, ആഭ്യന്തരമന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഉൾപ്പെടെയുള്ളവർ ബഹുമതി ഏറ്റുവാങ്ങി.
അതേസമയം ഒമാൻ പ്രഥമ വനിതയും സുൽത്താന്റെ പത്നിയുമായ അസ്സയ്യിദ അഹദ് ബിൻത് അബ്ദുല്ല അൽ ബുസൈദിക്ക് പരമോന്നത സിവിലിയൻ ബഹുമതി സുൽത്താൻ സമ്മാനിച്ചു. ദേശീയ സംഭാവനകൾക്കും തുടർച്ചയായ സേവനങ്ങൾക്കുമുള്ള അംഗീകാരമായാണ് സുൽത്താന്റെ ആദരം. രാഷ്ട്രപുരോഗതിക്ക് വേണ്ടിയുള്ള പ്രഥമ വനിതയുടെ പരിശ്രമങ്ങളെയും പ്രതിബദ്ധതയെയും സുൽത്താൻ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

