ദേശീയദിനാഘോഷം: മൂവർണ തിളക്കത്തിൽ ബുർജ് ഖലീഫ
text_fieldsബുർജ് ഖലീഫ ഒമാൻ ദേശീയ പതാകയുടെ നിറങ്ങളിൽ പ്രകാശിച്ചപ്പോൾ
മസ്കത്ത്: ഒമാന്റെ 54ാം ദേശീയ ദിനം ആഘോഷമാക്കി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ. ദുബൈയിലെ വിസ്മയക്കെട്ടിടം ഒമാൻ ദേശീയ പതാകയുടെ മൂവർണത്തിൽ പ്രകാശിക്കുന്നത് കാണാൻ ഒമാനി പൗരന്മാരടക്കം നിരവധിപേരാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്.
ഒമാൻ പതാകയുടെ ചുവപ്പ്, വെള്ള, പച്ച നിറങ്ങളിലായിരുന്നു ബുർജ് ഖലീഫ മിന്നിത്തിളങ്ങിയത്. ദുബൈ കിരീടാവകാശിയും യു.എ.ഇ പ്രസിഡന്റും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഒമാനി ജനതക്ക് സമൂഹമാധ്യമങ്ങളിൽ ആശംസകൾ നേർന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം, പരസ്പര ബഹുമാനം, അഭിമാനം എന്നിവയെ പ്രതിഫലിക്കുന്നതായിരുന്നു ഇത്.

