Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ദേശീയ കോവിഡ്​...

ഒമാനിൽ ദേശീയ കോവിഡ്​ സർവേ ഞായറാഴ്​ച മുതൽ

text_fields
bookmark_border
ഒമാനിൽ ദേശീയ കോവിഡ്​ സർവേ ഞായറാഴ്​ച മുതൽ
cancel
camera_altRepresentative Image

മസ്​കത്ത്​: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ കോവിഡ്​ രോഗപകർച്ചയുടെ ആഴം കണ്ടെത്തുന്നതിനായുള്ള ദേശീയതല സർവേ ഞായറാഴ്​ച മുതൽ തുടങ്ങും. രക്​ത സാമ്പിളുകൾ ശേഖരിച്ചുള്ള സെറോളജിക്കൽ സർവേയാണ്​ നടത്തുകയെന്ന്​ ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

 

ആരോഗ്യ മന്ത്രാലയത്തി​​െൻറ നേതൃത്വത്തിൽ നാലുഘട്ടങ്ങളിലായിട്ടായിരിക്കും സർവേ. ഒാരോ ഘട്ടവും അഞ്ച്​ ദിവസങ്ങൾ കൊണ്ടായിരിക്കും പൂർത്തീകരിക്കുക. ഒാരോ ഘട്ടങ്ങൾക്കുമിടയിൽ ഒന്നുമുതൽ രണ്ടാഴ്​ച വരെ ഇടവേള ഉണ്ടായിരിക്കും. ഒരു ഗവർണറേറ്റിൽ നിന്ന്​ 380 മുതൽ 400 സാമ്പിളുകൾ സാമ്പിളുകൾ എന്ന തോതിൽ ശരാശരി അയ്യായിരം രക്​ത സാമ്പിളുകൾ ആയിരിക്കും ഒരു ഘട്ടത്തിൽ ശേഖരിക്കുക.

ഒമാ​​െൻറ എല്ലാ ഭാഗങ്ങളിലുമുള്ള സ്വദേശികൾ, വിദേശികൾ എന്നിവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവരെയായിരിക്കും സർവേയിൽ ഉൾപ്പെടുത്തുക. പത്താഴ്​ച കൊണ്ട്​ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന സർവേയിൽ മൊത്തം 20000 സാമ്പിളുകൾ ശേഖരിക്കും. സമൂഹത്തിെല എല്ലാ വിഭാഗങ്ങളിലും എല്ലാ പ്രായപരിധിയിലുമുള്ളവരുടെ പ്രതിനിധികളെ സർവേയിൽ ഉൾപ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newscovid 19
News Summary - National covid Survey in Oman from Sunday-gulf news
Next Story