Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാഷനൽ ബാങ്ക് ഓഫ് ഒമാന്...

നാഷനൽ ബാങ്ക് ഓഫ് ഒമാന് രാജ്യാന്തര പുരസ്‌കാരം

text_fields
bookmark_border
നാഷനൽ ബാങ്ക് ഓഫ് ഒമാന് രാജ്യാന്തര പുരസ്‌കാരം
cancel

മസ്​കത്ത്​: ഒമാനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ നാഷനൽ ബാങ്ക് ഓഫ് ഒമാന് (എൻ.ബി.ഒ) രാജ്യാന്തര പുരസ്‌കാരം. ഡോളർ പേമ​െൻറ്​ പ്രോസസിങ്​ മേഖലയിലെ പ്രവർത്തന മികവിനാണ്​ അമേരിക്കയിലെ ധനകാര്യ സേവന കമ്പനിയായ വെൽസ് ഫാർഗോയുടെ പുരസ്​കാരം ലഭിച്ചത്​. സ്​ട്രെയിറ്റ്​ ത്രൂ പ്രോസസിങ്​ വിഭാഗത്തിലെ അവാർഡ് ആണ്​ ലഭിച്ചത്​. ഡോളർ ഇടപാടുകളിൽ പൂർണമായുള്ള സുതാര്യതയും, അതോടൊപ്പം മികച്ച റേറ്റും ആണ് ബാങ്ക് നൽകുന്നത്. ‘സ്‌ട്രെയിറ്റ്-ത്രൂ പ്രോസസിങ്​ രീതി’പേമ​െൻറുകളുടെ ഘട്ടത്തിൽ വന്നേക്കാവുന്ന തകരാറുകൾ ഇല്ലാതാക്കാനും അതുവ​ഴി ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനും സഹായിച്ചതായി ബാങ്കി​​െൻറ ഡെപ്യൂട്ടി ഓപറേഷൻ ഹെഡ് ആയ സൈദ് ഹമൂദ്‌ അൽ സവായ് അഭിപ്രായപ്പെട്ടു.

വെൽസ് ഫാർഗോയടക്കം അനുബന്ധ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ്​ എൻ.ബി.ഒ പരിപൂർണ ഓട്ടോമേറ്റഡ് യു.എസ്, ഡോളർ ഫണ്ട് ട്രാൻസ്​ഫർ പ്ലാറ്റ്ഫോമുകൾ ലഭ്യമാക്കുന്നത്​. അതിലൂടെ വിദേശ ഇടപാടുകൾ ഇലക്ട്രോണിക് രീതിയിൽ  നടത്താൻ കഴിയും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsnational bank of oman
News Summary - national bank of oman-oman news-gulf news
Next Story