Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഫാ ഗ്രൂപ്പിന് നാഷനൽ അവാർഡ്

text_fields
bookmark_border
oman news
cancel
camera_alt

ടസ്കർ നാഷനൽ അവാർഡ് കോഴിക്കോട് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സഫാ ഗ്രൂപ് മാനേജിങ്

ഡയറക്ടർ കെ.ടി.എം.എ. സലാം, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു

കോഴിക്കോട്: ജെം ആൻഡ് ജ്വല്ലറി വ്യവസായത്തിന് നൽകിയ അതുല്യമായ സംഭാവനക്കുള്ള ടസ്കർ നാഷനൽ അവാർഡ് 2024 സഫാ ഗ്രൂപ്പിന്.ഇൻഡോ കോണ്ടിനന്റൽ ട്രേഡ് ആൻഡ് എൻട്രപ്രണർഷിപ് പ്രമോഷൻ കൗൺസിൽ നൽകിയ പുരസ്കാരം, ഇന്ത്യയിലെ ജെം ആൻഡ് ജ്വല്ലറി മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സഫാ ഗ്രൂപ് നൽകിവരുന്ന വേറിട്ട സംഭാവനകളെ പരിഗണിച്ചാണ്.മൂന്ന് പതിറ്റാണ്ടിലേറെയായി ജെം ആൻഡ് ജ്വല്ലറി മേഖലയിൽ റീട്ടെയിൽ, ഹോൾസെയിൽ, മാനുഫാക്ചറിങ്, എജ്യുക്കേഷൻ, ഡിസൈനിങ് രംഗങ്ങളിലെല്ലാം സഫാഗ്രൂപ്പിന്റെ ശക്തവും സ്ഥിരവുമായ സാന്നിധ്യമുണ്ട്.

കോഴിക്കോട് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സഫാ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ടി.എം. എ. സലാം, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ആ.ഇ.ആർ.എ ചെയർമാൻ പി.എച്ച്. കുര്യൻ, ഐ.സി.ടി.ഇ.പി കൗൺസിൽ ചെയർമാൻ ഡോ. ടി. വിനയകുമാർ, ഡയറക്ടർ കെ. രവീന്ദ്രൻ, കിഷോർ കുമാർ (യു.എൽ.സി.സി), സുജിവ് നായർ (റാംകി ഗ്രൂപ്പ്), എം.എ. മെഹ്ബൂബ് (മലബാർ ചേംബർ ഓഫ് കൊമേഴ്‌സ്), ജോ എ. സ്കറിയ( ഗൾഫ് ന്യൂസ് ), യു.എസ്. കുട്ടി (ഐ.സി.ടി.ഇ.സി) തുടങ്ങിയവരും സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - National Award for Safa Group
Next Story