ഒമാൻ ദേശീയ ദിനാഘോഷവും കുടുംബ സംഗമവും
text_fieldsഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒമാൻ ദേശീയ ദിനാഘോഷവും കുടുംബ സംഗമവും
മസ്കത്ത്: ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒമാന്റെ 52ാം ദേശീയ ദിനാഘോഷവും കുടുംബ സംഗമവും ഗോബ്ര ലേക്ക് ബീച്ചിൽ നടന്നു. ഒമാന്റെ പുരോഗതിക്കും ഐശ്വര്യങ്ങൾക്കും വേണ്ടി പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് പ്രസിഡന്റ് സജി ഔസേഫ് ആഹ്വാനം ചെയ്തു. കുട്ടികൾക്കുവേണ്ടി പ്രത്യേക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ സമ്മാന വിതരണം നടത്തി.
ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലയ്ക്കൽ, ദേശീയ നേതാക്കളായ മാത്യു മെഴുവേലി, ജിനു നെയ്യാറ്റിൻകര, നൗഷാദ് കാക്കടവ്, സജി ഇടുക്കി, നിയാസ് ചെണ്ടയാട്, റെജി കെ. തോമസ്, സമീർ ആനക്കയം, റെജി പുനലൂർ, ഡോ. നാദിയ അൻസാർ, മറിയാമ്മ തോമസ്, അബ്ദുൽ കരീം, സന്തോഷ് പള്ളിക്കൽ, റെജി ഇടിക്കുള, ഷൈനു മനക്കര, ജോർജ് വർഗീസ്, അജ്മൽ കരുനാഗപ്പള്ളി, മോനിഷ്, ജോൺസൻ, മനോജ് കായംകുളം, തോമസ് മാത്യു, സിറാജ് നാറൂൺ, വിമൽ പരവൂർ, ഗോപി തൃശൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

