Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജനക്കൂട്ടത്തെ...

ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി

text_fields
bookmark_border
ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി
cancel

മസ്​കത്ത്​:  ജനക്കൂട്ടത്തി​​​​​െൻറ സാന്നിധ്യത്താൽ വാർത്തകളിൽ ഇടം നേടുന്നതാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പരിപാടികൾ. എന്നാൽ മസ്​കത്തിൽ ഞായറാഴ്​ച നടന്ന പൊതുപരിപാടി ചർച്ചയായത്​ കാണികളുടെ കുറവിനാൽ. ഒമാനിലെ ഏറ്റവും വലിയ സ്​റ്റേഡിയമായ സുൽത്താൻ ഖാബൂസ്​ സ്​പോർട്​സ്​ കോംപ്ലക്​സിലാണ്​ പരിപാടി നടന്നത്​. മുപ്പതിനായിരത്തോളം പേർക്ക്​ ഇരിക്കാനാണ്​ ഇവിടെ ശേഷിയുള്ളത്​. ഏതാണ്ട്​ ഇത്രത്തോളം തന്നെ പാസുകൾ വിതരണം ചെയ്​തെങ്കിലും പരിപാടി കാണാൻ എത്തിയത്​ 13,000ത്തോളം പേരാണ്​. ആറുമണിക്ക്​ ആരംഭിക്കുമെന്ന്​ അറിയിച്ചിരുന്ന പരിപാടി ഒരു മണിക്കൂറോളം വൈകിയാണ്​ തുടങ്ങിയതും. 

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സോഷ്യൽക്ലബി​​​​​െൻറ സഹകരണത്തോടെയാണ്​ പരിപാടിക്കുള്ള പാസുകൾ വിതരണം ചെയ്​തത്​. സോഷ്യൽക്ലബ്​ മുഖേനയായിരുന്നു ആദ്യഘട്ട രജിസ്​ട്രേഷൻ. രജിസ്​ട്രേഷൻ പ്രതീക്ഷിച്ച നിലവാരത്തിലേക്ക്​ ഉയരാതിരുന്നതോടെ എംബസി വെബ്​സൈറ്റ്​ മുഖേനയും സംവിധാനമേർപ്പെടുത്തി. ഇതിന്​ പുറമെ തൊഴിലാളികളെയും വിദ്യാർഥികളെയും പ​െങ്കടുപ്പിക്കണമെന്ന്​ കാട്ടി കമ്പനികൾക്കും ഇന്ത്യൻ സ്​കൂളുകൾക്കും എംബസി അയച്ച കത്ത്​ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അരദിവസത്തെ പരിപാടിയിൽ എത്തിക്കേണ്ട ആളുകളുടെ എണ്ണം പറഞ്ഞുള്ള കത്തിൽ പ​െങ്കടുക്കുന്ന തൊഴിലാളികൾക്ക്​ വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. 

തലേ ദിവസമായ ശനിയാഴ്​ച വൈകുന്നേരമാണ്​ തങ്ങൾക്ക്​ പരിപാടിയിൽ പ​െങ്കടുക്കണമെന്ന്​ നിർദേശം ലഭിച്ചതെന്ന്​ പ്രമുഖ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ പറഞ്ഞു. എംബസി നിർദേശപ്രകാരം വിവിധ സ്​കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികളെയും പരിപാടിക്കായി എത്തിച്ചിരുന്നു. സ്​കൂളുകളിൽ ചില ക്ലാസുകൾക്ക്​ ഇതിനായി ഉച്ചക്ക്​ ശേഷം അവധി നൽകിയിരുന്നു. താഴ്​ന്ന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ സ്​കൂൾ യൂനിഫോമണിഞ്ഞും പ്ലസ്​ വൺ, പ്ലസ്​ടു ക്ലാസുകളിൽ പഠിക്കുന്നവർ കളർ ഡ്രസ്​ അണിഞ്ഞുമാണ്​ എത്തിയത്​. സ്​റ്റേഡിയത്തിൽ പ്രവേശനം ആരംഭിച്ച ഉച്ചക്ക്​ രണ്ടര മുതൽക്കേ വിദ്യാർഥികളിൽ ഭൂരിപക്ഷവും എത്തിയിരുന്നു.

മലയാളികൾ പരിപാടിയിൽ പൊതുവെ കുറവായിരുന്നു. ഉത്തരേന്ത്യക്കാരായിരുന്നു പരിപാടിയിൽ കൂടുതലും. വി.​െഎ.പി,വി.വി.​െഎ.പി സീറ്റുകളും പൊതുവെ ശൂന്യമായിരുന്നു. മണിക്കൂറുകളാണ്​ ഇവർ കാത്തിരുന്നത്​. ഒരു മണിക്കൂർ വൈകിയെങ്കിലും സ്​റ്റേഡിയത്തിൽ എത്തിയ കാണികളെ ആവേശത്തിലാഴ്​ത്തി പതിവ്​ ശൈലിയിലായിരുന്നു മോദിയുടെ പ്രസംഗം. ത​​​​​െൻറ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മോദി മുൻ സർക്കാരുകളെ കടന്നാക്രമിക്കാനും മറന്നില്ല.

ഏഴായിരത്തോളം അംഗങ്ങളാണ്​ സോഷ്യൽക്ലബി​​​​​െൻറ വിവിധ വിഭാഗങ്ങളിലായി ഉള്ളത്​. അംഗങ്ങളെ കൂടാതെ വിവിധ വിഭാഗങ്ങളിലെ അംഗങ്ങൾ അവരുടെ പരിചയക്കാരുടെ പേരുകളും രജിസ്​റ്റർ ചെയ്​തിരുന്നു. ബി.ജെ.പി അനുഭാവികളും പരിപാടിയിൽ പരമാവധി ആളുകളെ എത്തിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളിൽ കാമ്പയിനിങ്​ നടത്തിയിരുന്നു. കോൺഗ്രസ്​, സി.പി.എം അനുഭാവികൾ ഒാൺലൈനിൽ രജിസ്​റ്റർ ചെയ്​ത ശേഷം ബോധപൂർവം പാസ്​ വാങ്ങിയില്ലെന്നാണ്​ ബി.ജെ.പി അനുകൂലികളുടെ പ്രധാന ആരോപണം. രണ്ടായിരത്തിലധികം പാസുകളാണ്​ ഇങ്ങനെ വരാതിരുന്നത്​​. പാസ്​ വാങ്ങിയ ശേഷം പരിപാടിക്ക്​ വരാതിരുന്നവരും നിരവധിയാണ്​. ഞായറാഴ്​ച പ്രവർത്തി ദിനമായതി​​​​​െൻറ ബുദ്ധിമുട്ട്​ മൂലമാണ്​ ഇതെന്ന വിലയിരുത്തലുമുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigulf newsmalayalam newsOman Visit
News Summary - Narendra Modi Oman Visit -Gulf news
Next Story