ഇന്ത്യൻ പ്രവാസികൾ രാജ്യത്തിന്‍റെ ഗുഡ് വിൽ അംബാസിഡർമാർ -മോദി
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസികൾ ഇന്ത്യയുടെ ഗുഡ് വിൽ അംബാസിഡർമാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസ്കത്തിലെ ബോഷർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഒമാൻ-ഇന്ത്യ ബന്ധം പുതിയ തലത്തിലേക്ക് ഉയരുകയാണ്. ഒമാനും ഇന്ത്യയും തമ്മിൽ 5000 വർഷം മുമ്പേ വ്യാപാര ബന്ധമുണ്ടെന്നും മോദി പറഞ്ഞു.
പുതിയ ഇന്ത്യ എന്ന സ്വപ്‍നം സാക്ഷാത്കരിക്കുന്നതിൽ പ്രവാസികൾ പങ്കാളികൾ ആയിരിക്കും. പുതിയ ഇന്ത്യയിൽ പദ്ധതികൾ നീട്ടികൊണ്ടു പോകില്ല. അഴിമതിയുണ്ടാകില്ല. കഴിഞ്ഞ നാലു വർഷത്തിനിടെ മോദി എത്ര കൊണ്ടുപോയി എന്ന് ചോദിച്ചിട്ടില്ല, എത്ര കൊണ്ടു വന്നു എന്നാണ് ചോദിക്കുന്നത്. 2022നുള്ളിൽ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ കാണാം. മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യാമെന്നും മോദി വ്യക്തമാക്കി.
#WATCH PM Narendra Modi addresses Indian community in Muscat, Oman https://t.co/rJbsk1YFL8
— ANI (@ANI) February 11, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
