നമ്മൾ ചാവക്കാട്ടുകാർ യാത്രയയപ്പ് നൽകി
text_fieldsഎ.പി. അബ്ദുൽ ഖാദറിന് ‘നമ്മൾ ചാവക്കാട്ടുകാർ’ സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ നൽകിയ യാത്രയയപ്പ്
മസ്കത്ത്: 32 വർഷത്തെ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ.എം.ടി. ഖാദർ എന്ന പേരിൽ അറിയപ്പെടുന്ന എ.പി. അബ്ദുൽ ഖാദറിന് ‘നമ്മൾ ചാവക്കാട്ടുകാർ’ സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ യാത്രയയപ്പ് നൽകി.
17 വർഷം മസ്കത്ത് റൂവിയിലുള്ള കെ.എം ട്രേഡിങ്ങിലും അതിനുമുമ്പ് 15 വർഷം യു.എ.ഇയിലുമായിരുന്നു ജോലി ചെയ്തിരുന്നത്.
നമ്മൾ ചാവക്കാട്ടുകാർ സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്ററിന്റെ സജീവ അംഗമായിരുന്ന അബ്ദുൽ ഖാദറിന് മൊമന്റോ കൈമാറി. ചടങ്ങിന് പ്രസിഡന്റ് മനോജ് നെരിയമ്പുള്ളി, സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി, ഗ്ലോബൽ കോഓഡിനേറ്റർ സുബ്രഹ്മണ്യൻ, മൻസൂർ അക്ബർ മീഡിയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

