Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേനൽക്കാല സാന്ത്വന...

വേനൽക്കാല സാന്ത്വന പദ്ധതിയുമായി 'നമ്മൾ ചാവക്കാട്ടുകാർ' ഒമാൻ ചാപ്റ്റർ

text_fields
bookmark_border
വേനൽക്കാല സാന്ത്വന പദ്ധതിയുമായി നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ
cancel

മസ്‌കത്ത്: കനത്ത വേനൽച്ചൂടിൽ പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ ചാപ്റ്ററിന്റെ വേനൽക്കാല സാന്ത്വന പദ്ധതി വീണ്ടും ആരംഭിച്ചു. കടുത്ത ചൂടിൽ ജോലി ചെയ്യുന്ന 200-ലധികം തൊഴിലാളികൾക്ക് ദാഹജലം, ശീതളപാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ വിതരണം ചെയ്തു.

വെള്ളിയാഴ്ച മസ്‌കത്തിലെ അസൈബ, ഗാല മേഖലകളിലെ വിവിധ നിർമാണ കേന്ദ്രങ്ങളിലായിരുന്നു വിതരണം. സംഘടനാ പ്രസിഡന്റ് ഫൈസൽ വലിയകത്തിന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിക്ക് മുഹമ്മദ്‌കുട്ടി സ്വാഗതം പറഞ്ഞു. വനിതാ പ്രതിനിധികൾ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കമ്മിറ്റി അംഗങ്ങളായ മനോജ് നരിയംപുള്ളി, മുഹമ്മദ് യാസീൻ, സുബിൻ സുധാകരൻ, സനോജ്, നസീർ ഒരുമനയൂർ, സുബ്രഹ്മണ്യൻ, ബാബു ടി.കെ., രാജീവ് ടി.കെ., അബ്ദുൽ ഖാദർ, ഗോവിന്ദൻ, ശിവജി, ഷാഹിന മുഹമ്മദ് യാസീൻ, സഫീന നസീർ, നീശ്മ സനോജ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanOman ChapterNammal Chavakattukar
News Summary - 'Nammal Chavakattukar' Oman Chapter with Summer Solace Scheme
Next Story