3557 അനധികൃത വൈദ്യുതി കണക്ഷൻ കണ്ടെത്തി
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം ഒമാനിലുടനീളം 3557 അനധികൃത വൈദ്യുതി കണക്ഷനുകൾ കണ്ടെത്തിയതായി വൈദ്യുതി വിതരണ കമ്പനിയായ നാമ അറിയിച്ചു. ഇതിലൂടെ രണ്ടു ദശലക്ഷം റിയാലിലധികം വരുമാനവും 228 ജിഗാവാട്ട് വൈദ്യുതിയും തിരിച്ചുപിടിക്കാൻ സാധിച്ചതായി 2024 ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ദോഫാർ ഒഴികെയുള്ള ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലുമുള്ള വൈദ്യുതി വിതരണത്തിന് മേൽനോട്ടം വഹിക്കുന്ന ദേശീയ യൂട്ടിലിറ്റി കമ്പനിയാണ് നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ.
കൃത്രിമത്വം, അനധികൃത ആക്സസ്, തെറ്റായ ഇൻസ്റ്റാളേഷനുകൾ എന്നിവ കണ്ടെത്തുന്നതിനായി വൈദ്യുത കണക്ഷനുകളുടെയും മീറ്ററുകളുടെയും പരിശോധനകൾ കമ്പനി നടത്തുന്നുണ്ട്. കൃത്യത കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വരുമാനനഷ്ടം കുറക്കുന്നതിനുമായി നാമ മീറ്റർ റീഡിങ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയിട്ടുണ്ട്.
മാനുവൽ റീഡിങുകൾക്കായി ഒരു സമർപ്പിത ടീമിനെ അവതരിപ്പിക്കുകയും ഓട്ടോമേറ്റഡ് മീറ്റർ റീഡിങ് സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കുകയും ചെയ്തു. ഈ നടപടികളുടെ ഫലമായി, കമ്പനിയുടെ നഷ്ടങ്ങളിൽ ശ്രദ്ധേയമായ കുറവ് വരികയും ചെയ്തു. മുൻ വർഷത്തെ നഷ്ടമായ 8.23ശതമാനത്തിൽനിന്ന് 2024ൽ 7.95 ശതമാനമായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

