നഖല്‍ മലയാളി കൂട്ടായ്മ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു
text_fieldsനഖല്‍ മലയാളി കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടിയിൽനിന്ന്
നഖൽ: നഖല്‍ കലാ, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന പ്രവാസി കൂട്ടായ്മ 'നഖല്‍ മലയാളി കമ്യൂണിറ്റി'(എന്‍. എം.സി)യുടെ അഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു.
കുടുംബ സംഗമം, കലാ കായിക മത്സരങ്ങള്‍, ഗാനമേള തുടങ്ങി വിവിധ പരിപാടികളോടെ നടന്ന വാര്‍ഷിക സംഗമത്തില്‍ പ്രവാസലോകത്ത് 35 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിക്കുകയും സി.ബി.എസ്.ഇ പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സേവിയറിന് യാത്രയയപ്പ് നൽകി. കൂട്ടായ്മയുടെ ഭാരവാഹിയായിരിക്കെ മരിച്ച രജീഷിന്റെ കുടുംബത്തിനുള്ള ധനസഹായം സംഗമത്തില്‍ കൈമാറി. മുഖ്യാതിഥികളായ സാലിം ബിന്‍ മുഹമ്മദ് അല്‍ റിയാമി, ശൂറ അംഗം സൈദ് ബിന്‍ അലി അല്‍ ഹക്മാനി എന്നിവരെ എന്‍.എം.സി പ്രസിഡന്റ് ഇഖ്ബാല്‍, സെക്രട്ടറി ഷിജു മൂസ, രക്ഷാധികാരി നാരായണന് എന്നിവര്‍ സ്വീകരിച്ചു.
കമ്മിറ്റി സെക്രട്ടറി ഷിജു മൂസ സ്വാഗതവും ജിതേഷ് നന്ദിയും പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റ് മൂസ, ജോയന്റ് സെക്രട്ടറിമാരായ ജിതേഷ്, റാഷിദ്, അംഗങ്ങളായ ഡോ. മാത്യു, ലംറത്, സതീഷ്, സുനില്‍, മുസ്തഫ, സിറാജ്, സേവിയര്‍, ഹമീദ്, അശോകന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

