Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറോ​ഡും പാ​ല​വും...

റോ​ഡും പാ​ല​വും മാ​ത്ര​മ​ല്ല വി​ക​സ​നം -ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ല്‍.​എ

text_fields
bookmark_border
റോ​ഡും പാ​ല​വും മാ​ത്ര​മ​ല്ല വി​ക​സ​നം -ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ല്‍.​എ
cancel
camera_alt

സ​ലാ​ല കെ.​എം.​സി.​സി മ്യൂ​സി​യം ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഈ​ദ് സം​ഗ​മം ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​ലാ​ല: ജ​ന​ങ്ങ​ളു​ടെ ജീ​വി​തം എ​ളു​പ്പ​മാ​ക്കാ​നാ​ണ്‌ മു​സ്​​ലിം ലീ​ഗ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ല്‍.​എ. മ്യൂ​സി​യം ഹാ​ളി​ല്‍ സ​ലാ​ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഈ​ദ് സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റോ​ഡും പാ​ല​വും മാ​ത്ര​മ​ല്ല വി​ക​സ​നം. ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ര്‍‌​ത്ത​നം കൂ​ടു​ത​ല്‍ മേ​ഖ​ല​യി​ലേ​ക്ക് വി​ക​സി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ലി​പെ​രു​ന്നാ​ളി​ന്റെ സ​ന്ദേ​ശം ഇ​ബ്രാ​ഹീ​മാ​വു​ക എ​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍‌​ത്തു പ്ര​ശ​സ്‌​ത മോ​ട്ടി​വേ​റ്റ​ര്‍ ട്രെ​യി​ന​ര്‍ പി.​എം.​എ ഗ​ഫൂ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​രു​ണ​യും അ​നു​ക​മ്പ​യും സ്നേ​ഹ​വു​മാ​ണ്‌ വി​ജ​യം. സ​മ​യ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും സ​കാ​ത്തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ച​ട​ങ്ങി​ല്‍ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് നാ​സ​ര്‍ പെ​രി​ങ്ങ​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ബീ​ര്‍ കാ​ല​ടി സ്വാ​ഗ​ത​വും ക​ണ്‍‌​വീ​ന​ര്‍ മു​നീ​ര്‍ മു​ട്ടു​ങ്ങ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റ ഡോ. ​അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന കെ.​എം.​സി.​സി ഭാ​ര​വാ​ഹി ജ​ലീ​ല്‍ കോ​ട്ട​ക്ക​ലി​ന്‌ ഉ​പ​ഹാ​രം ന​ല്‍‌​കി.

ആ​ദി​ൽ സൈ​ദ് അ​ജാ​ൻ ഫാ​ദി​ൽ, രാ​കേ​ഷ് കു​മാ​ര്‍, നാ​സ​ര്‍ ക​മൂ​ന എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. മ​ല​ർ​വാ​ടി വി​ദ്യാ​ര്‍‌​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന​യും ക​ണ്ണൂ​ർ മ​മ്മാ​ലി, ഫി​റോ​സ് നാ​ദാ​പു​രം, ഫൈ​സ​ൽ വ​ട​ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ശ​ൽ രാ​വും അ​ര​ങ്ങേ​റി. സി.​കെ.​വി യൂ​സു​ഫ്, വി.​പി. അ​ബ്‌​ദു​സ്സ​ലാം ഹാ​ജി, ആ​ര്‍.​കെ. അ​ഹ​മ്മ​ദ്, ഇ​ബ്രാ​ഹിം എ.​കെ, ഹാ​ഷിം കോ​ട്ട​ക്ക​ല്‍, ജാ​ബി​ര്‍ ഷ​രീ​ഫ്, റ​ഹീം താ​നാ​ളൂ​ര്‍, റി​യാ​സ് ചോ​റോ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍‌​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLANajeeb Kanthapuramoman
News Summary - Najeeb Kanthapuram MLA in oman
Next Story