സാമൂഹികമാറ്റത്തിന് വിദ്യാഭ്യാസം അനിവാര്യം -നജീബ് കാന്തപുരം എം.എൽ.എ
text_fieldsമസ്കത്ത്: വിദ്യാഭ്യാസം കൊടുക്കുന്നതിലൂടെ സമൂഹത്തെ മാറ്റാൻ കഴിയുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷഭാഗമായി മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ സംഘടിപ്പിച്ച ‘സ്നേഹസംഗമം 2023’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വൈകാരികതയിൽനിന്ന് വിവേകത്തിന്റെ പാതയിലേക്ക് ഒരു സമുദായത്തെ തിരിച്ചുനടത്തുന്ന മഹാദൗത്യമാണ് മുസ്ലിം ലീഗ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അൽ ഖുവൈർ സാക്കിർ മാൾ ബാൾ റൂമിൽ നടന്ന പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. അൽഖുവൈർ ഏരിയ പ്രസിഡന്റ് ബി.എം. ഷാഫി കോട്ടക്കൽ അധ്യക്ഷത വഹിച്ചു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ പി.ടി.കെ. ഷമീർ, സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി എന്നിവർ സംസാരിച്ചു. സലാല കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, മുസ്ലിം ലീഗ് പയ്യോളി മുനിസിപ്പൽ പ്രസിഡന്റ് സദക്കത്തുല്ല, ഖത്തർ കെ.എം.സി.സി പ്രസിഡന്റ് നമത്തുല്ല കോട്ടക്കൽ എന്നിവർ മുഖ്യാതിഥികളായി. ഫൈറൂസ് ഗ്രൂപ് എംഡി ഫിറോസിനുള്ള ഉപഹാരം നജീബ് കാന്തപുരം സമ്മാനിച്ചു. സ്വാഗതഗാനം അവതരിപ്പിച്ച കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. മാപ്പിളപ്പാട്ട് ഗായകനായ താജുദ്ദീൻ വാടകരയും പട്ടുറുമാൽ ഫെയിം ബൻസീറയും നയിച്ച ഗാനമേളയും അരങ്ങേറി. സ്നേഹസംഗമം സംഘാടക സമിതി ചെയർമാൻ ബി.എസ്. ഷാജഹാൻ പഴയങ്ങാടി, കൺവീനർ ഫിറോസ് ഹസ്സൻ, സീനിയർ വൈസ് പ്രസിഡന്റ് കെ.പി. അബ്ദുൽ കരീം, വർക്കിങ് സെക്രട്ടറി റിയാസ് വടകര, അൽ ഖുവൈർ കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് കുട്ടി വയനാട്, അനീഷ് വെളിയൻകോഡ്, സാജിർ, ഹാഷിം പാറാട് തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദുൽ വാഹിദ് മാള സ്വാഗതവും ഹബീബ് പാണക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

