നഫീസത്തുൽ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ട് ഒമാൻ ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsനഫീസത്തുൽ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ട് ഒമാൻ ചാപ്റ്റർ രൂപവത്കരണ യോഗത്തിൽനിന്ന്
മസ്കത്ത്: എസ്.എസ്.എൽ.സി കഴിഞ്ഞ പെൺകുട്ടികൾക്കായി വടകര-ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് പ്രദേശത്ത് മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായ നഫീസത്തുൽ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒമാൻ ചാപ്റ്റർ രൂപവത്കരിച്ചു. ആഴത്തിലുള്ള മതബോധവും അത്രതന്നെ പൊതുബോധവുമുള്ള മാതൃകാ വനിതകളുടെ നിർമിതിയാണ് മിസിരിയ ലക്ഷ്യമിടുന്നത്. മിസിരിയ ഗൾഫ് ഈത്തപ്പഴം ചലഞ്ചിനായി ഒമാനിൽ എത്തിയ സെക്രട്ടറി എം.കെ. മുഹമ്മദ് അലിക്കുള്ള യാത്രയയപ്പ് യോഗം സീബ് കെ.എം.സി.സി പ്രസിഡന്റ് എം.ടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. സുലൈമാൻ പുളിക്കണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ഒമാൻ ചാപ്റ്റർ കമ്മിറ്റിക്ക് രൂപം നൽകി.
രക്ഷാധികാരികൾ: ടി.എൻ. മുനീർ, എം.ടി. അബൂബക്കർ, കുഞ്ഞമ്മദ് തറവട്ടത്ത്, അബൂബക്കർ ഹാജി വേളം, ഹമീദ് കുറ്റ്യാടി, പ്രസിഡന്റ്: സുലൈമാൻ പുളിക്കണ്ടി കടമേരി, വൈസ് പ്രസിഡന്റുമാർ: മുനീർ തങ്ങൾ നാദാപുരം, അബ്ദുല്ലത്തീഫ് കടമേരി, നൗഷാദ് എടവലത്ത് കണ്ടി വിലാതപുരം, സലീം കുന്നുമ്മൽ. ജനറൽ സെക്രട്ടറി: കെ.പി. നൗഫൽ, ജോ. സെക്രട്ടറിമാർ: എം.എൻ. നാസർ, നാസർ കണ്ടിയിൽ, സലീത്ത് സുഹാർ, ടി.എൻ. ജംഷി. ട്രഷറർ: അബ്ദുസ്സമദ് അരിയാവുള്ളതിൽ മംഗലാട്. സലാലയിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ (പ്രസി), ജമാൽ കെ.സി അരൂർ (ജന. സെക്ര), റാഷിദ് മണിയോത്ത് എളയടം (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ അഡ്ഹോക്ക് സമിതിക്ക് രൂപം നൽകി. നൗഷാദ് എടവലത്ത് കണ്ടി, അബ്ദുല്ലത്തീഫ് കടമേരി, എം.എൻ. നാസർ, കെ.പി. നൗഫൽ എന്നിവർ സംസാരിച്ചു. നാസർ കണ്ടിയിൽ സ്വാഗതവും എം.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

