Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്​നേഹ വിളംബരമായി ‘നദ...

സ്​നേഹ വിളംബരമായി ‘നദ ഹാപ്പിനെസ്’ ഇഫ്താർ സംഗമം

text_fields
bookmark_border
സ്​നേഹ വിളംബരമായി ‘നദ ഹാപ്പിനെസ്’ ഇഫ്താർ സംഗമം
cancel

മസ്കത്ത്​: ഫുഡ്‌സ്റ്റഫ്‌ ഹോൾസെയിൽ ആൻഡ്​ ഡിസ്​ട്രിബൂഷൻ രംഗത്ത്​ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ‘നദ ഹാപ്പിനെസ്’ സംഘടിപ്പിച്ച ഇഫ്താർ സംഗമം സ്​നേഹത്തിന്‍റെയും ​ഐക്യത്തിന്‍റേയും വിളംബരം വിളി​ച്ചോതുന്നതായി.

ഒമാൻ കൺവെൻഷൻ ആൻഡ്​ എക്​സിബിഷൻ ​​സെന്‍ററിൽ നടന്ന പരിപാടിയിൽ കമ്പനി പ്രതിനിധകൾ, വിതരണക്കാർ, ജീവനക്കാർ സാമൂഹിക, സാംസ്​കാരിക, മാധ്യമ ​പ്രവർത്തകരടക്കം ആയിരത്തോളം ആളുകൾ പ​ങ്കെടുത്തു.കോവിഡിന്​ മുമ്പും ഇഫ്താറുകൾ നടത്തിയിരുന്നു.

എന്നാൽ, ഇത്തരം വിശാലമായ അർഥത്തിൽ സംഘടിപ്പിക്കുന്നത്​ ആദ്യമായിട്ടാണെന്ന്​ നദ ഹാപ്പിനെസ്​ ചെയർമാൻ അബ്​ദുൽ സലാം, മാനേജിങ്​ ഡയറക്​ടർ അബ്​ദുൽ ആസിഫ്​, ഡയറക്ടർ അബ്​ദുൽ സലീം, ചീഫ്​ ഓപറേറ്റിങ്​ ഓഫിസർ അമീർ അഹമ്മദ്​ എന്നിവർ പറഞ്ഞു. കമ്പനിയിൽ അഞ്ച്​, 10 വർഷങ്ങൾക്ക്​ മുകളിൽ സേവനം അനുഷ്ഠിച്ച 72ഓളം ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetomanNada Happiness
Next Story