നദാ ഹാപ്പിനസിന്റെ പുതിയ ശാഖ സീബിൽ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: നദാ ഹാപ്പിനസിന്റെ പുതിയ ഹോൾസെയിൽ ശാഖ സീബ് വിലായത്തിലെ വാദി അൽ അർശ് സ്ട്രീറ്റിൽ പ്രവർത്തനം തുടങ്ങി. അൽസീബ് സ്പോർട്സ് ക്ലബിലെ ദേശീയ ടീം കമ്മിറ്റി ചെയർമാൻ ശൈഖ് അലി ബിൻ മൻസൂർ ബിൻ ഹരിത് അൽ ആമ്രി ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ പത്തൊമ്പതാമത് ഔട്ട്ലറ്റാണിത്.നദാ ഹാപ്പിനസ് ചെയർമാൻ അബ്ദുസ്സലാം, മാനേജിങ് ഡയറക്ടർ അബ്ദുൽ ആസിഫ്, ഡയറക്ടർ അബ്ദുൽ സലീം, ചീഫ് ഓപറേറ്റിങ് ഓഫിസർ അമീർ അഹ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. വെയർഹൗസ് മാതൃകയിൽ സജ്ജീകരിച്ച ഹോൾസെയിൽ സ്ഥാപനമാണിത്.
കോഫി ഷോപ്പുകൾ, റസ്റ്റാറന്റുകൾ, ഗ്രോസറികൾ, ചെറുകിട കച്ചവടക്കാർ എന്നിവർക്കാവശ്യമായ എല്ലാവിധ ഭക്ഷ്യവസ്തുക്കളും സ്റ്റേഷനറികളും ഹൗസ് ഹോൾഡ് ഉപകരണങ്ങളും ലഭ്യമാകുമെന്ന് മാനേജ്മെന്റ് പറഞ്ഞു.ഫുഡ്സ്റ്റഫ് ഹോൾസെയിൽ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് നദാ ഹാപ്പിനസ്.
കഴിഞ്ഞ വർഷങ്ങളിൽ ഉപഭോക്താക്കൾ നൽകിയിരുന്ന പിന്തുണയാണ് വളർച്ചയുടെ പടവുകളിൽ 19ാമത്തെ ഔട്ട്ലറ്റിലേക്ക് തങ്ങളെ നയിച്ചത്.പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാന്റെ മറ്റു ഭാഗങ്ങളിലും ശാഖകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.നിലവിൽ മസ്കത്ത്, ദോഫാർ എന്നീ ഗവർണറേറ്റുകളിലാണ് നദാ ഹാപ്പിനസിന്റെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. അടുത്തമാസം സൂറിൽ പുതിയ ബ്രാഞ്ച് തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

