മൈത്രി നിസ്വയുടെ വിഷു-^ഈസ്റ്റർ ആഘോഷം ഹൃദ്യമായി
text_fieldsനിസ്വ: മൈത്രി നിസ്വയുടെ ആഭിമുഖ്യത്തിൽ അൽ ദിയാർ ഹാളിൽ വിഷു-ഈസ്റ്റർ ആഘോഷം നടന്നു. നിസ്വ മൈത്രി ഭാരവാഹികൾ ഒരുമിച്ച് നിലവിളക്ക് കൊളുത്തിയതോടെ പരിപാടികൾ ആരംഭിച്ചു. സന്തോഷ് ഐരക്കുഴി സ്വാഗതം പറഞ്ഞു. നയന ദിനേശും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളി, അനന്യ സജീവും സംഘവും അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, വൈഗയും സംഘവും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ശ്രാവൺ മാംഗളൂരിെൻറ ഫ്യൂഷൻ ഡാൻസ് എന്നിവ പരിപാടിക്ക് മിഴിവേകി.
കേരളത്തിെൻറ പ്രാചീന കലാരൂപങ്ങളായ തോടയം, ഓട്ടൻതുള്ളൽ എന്നിവയും അരങ്ങേറി. കവിതാ ശിൽപവും മിമിക്സ് പരേഡും അടക്കമുള്ള പരിപാടികൾ ആഘോഷത്തെ വൈവിധ്യമുള്ളതാക്കി മാറ്റി. പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
