എം.ഡബ്ല്യു.എൽ വനിത കൂട്ടായ്മ വാർഷികം ആഘോഷിച്ചു
text_fieldsഎം.ഡബ്ല്യു.എൽ വനിത കൂട്ടായ്മ വാർഷികാഘോഷം
ഗാല: ഒമാനിലെ വനിത കൂട്ടായ്മയായ മലയാളി വുമൺസ് ലോഞ്ച് (എം.ഡബ്ല്യു.എൽ) മൂന്നാം വാർഷികം ആഘോഷിച്ചു. 2022ൽ രൂപംകൊണ്ട എം.ഡബ്ല്യു.എൽ, സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ള മലയാളി സ്ത്രീകളുടെ കൂട്ടായ്മയാണ്.
തുല്യ ഉത്തരവാദിത്തത്തോടെയുള്ള ഓരോ അംഗങ്ങളുടെയും സഹകരണത്തോടെ വിരലിൽ എണ്ണാവുന്ന അംഗങ്ങളിൽ തുടങ്ങി നിലവിൽ 175ലധികം സ്ഥിരാംഗങ്ങളും 1000ൽ അധികം ഫോളോവർമാരുള്ള ഇൻസ്റ്റഗ്രാം പേജുമായി കൂട്ടായ്മ പ്രവർത്തിക്കുന്നു.
സാമൂഹിക പ്രതിബദ്ധതയെ ആസ്പദമാക്കി പ്രവാസലോകത്തിലെ അവസരങ്ങൾ കണ്ടെത്തി അതിനെ വരുമാനമാക്കുന്ന ഹോം മേക്കർമാരുടെ കൂട്ടായ്മയെന്ന നിലയിലും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം സംഘടിപ്പിച്ച സാമൂഹ്യ സേവന, കലാ-സാംസ്കാരിക, അവബോധന പ്രവർത്തനങ്ങൾ വിലയിരുത്തി, വരാനിരിക്കുന്ന വർഷത്തേക്കുള്ള പുതിയ പദ്ധതികൾ ചർച്ച ചെയ്തും സജീവ പങ്കാളിത്തം നിറഞ്ഞ വാർഷികാഘോഷം വിവിധ കലാ-കായിക പരിപാടികളോടെയാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

