മുവാസലാത്ത് സർവീസ് പുനരാരംഭിക്കൽ: ടിക്കറ്റ് നിരക്കുകൾ ഉയരും
text_fields
മസ്കത്ത്: കർശനമായ കോവിഡ് പ്രതിരോധ നടപടികളോടെയാണ് അടുത്ത ഞായറാഴ്ച മുതൽ മുവാസലാത്ത് സർവീസുകൾ പുനരാരംഭിക്കുക. ഒാരോ ട്രിപ്പും ആരംഭിക്കുേമ്പാഴും അവസാനിക്കുേമ്പാഴും ബസിലെ സീറ്റുകൾ, ഹാൻഡിലുകൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ശുചിയാക്കുകയും രോഗാണുമുക്തമാക്കുകയും ചെയ്യും. കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നതിെൻറ ഭാഗമായി ബസ് ടിക്കറ്റ് നിരക്കുകളിൽ വർധന വരുത്തുെമനനും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്. സിറ്റി സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ നൂറ് ബൈസയും ഇൻറർസിറ്റി ബസുകളുടെ ടിക്കറ്റ് നിരക്കിൽ അഞ്ഞൂറ് ബൈസയുടെയും വർധനയാണ് ഉണ്ടാവുക. സാമൂഹിക അകലം ഉറപ്പാക്കി യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യും. ഡ്രൈവർമാർക്ക് സംരക്ഷണ ഉപകരണങ്ങൾ നൽകുന്നതിന് ഒപ്പം ബസ് സ്റ്റേഷനുകളിൽ മതിയായ സുരക്ഷാ നടപടികൾ ഉറപ്പുവരുത്തുകയും ചെയ്യും. യാത്രക്കാർ യാത്രയിലുടനീളം മാസ്ക് ധരിക്കുകയും പ്രതിരോധ നടപടികൾ പാലിക്കുകയും വേണം. ഇതോടൊപ്പം നിന്ന് യാത്ര ചെയ്യാനും അനുവദിക്കില്ല.
സെപ്റ്റംബർ 27 മുതൽ ഇൻറർസിറ്റി സർവീസുകൾ പുനരാരംഭിക്കുമെങ്കിലും മസ്കത്ത്-സലാല, മസ്കത്ത്-ദുബൈ സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മസ്കത്ത് നഗരത്തിലെ സർവീസുകൾ ഒക്ടോബർ നാലിനും സലാലയിലേത് ഒക്ടോബർ 18നുമായിരിക്കും പുനരാരംഭിക്കുക.