മാലിന്യസംസ്കരണം: മുവാസലാത്തും ‘ബിയ’യും കരാർ ഒപ്പിട്ടു
text_fieldsമസ്കത്ത്: ഉപയോഗിച്ച വാഹന ബാറ്ററികളുടെ സുരക്ഷിതമായ നീക്കം ചെയ്യലുമായി ബന്ധപ്പെട്ട് ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തും ഒമാൻ ഹോൾഡിങ് കമ്പനി ഫോർ എൻവയൺമെൻറൽ സർവിസസും (ബിയ) തമ്മിൽ കരാർ ഒപ്പിട്ടു. ‘ബിയ’ ടെൻഡേഴ്സ്, കോൺട്രാക്ട്സ് ആൻഡ് പ്രൊക്യുർമെൻറ് വിഭാഗം മേധാവി സുഹൈല നാസർ അൽ കിന്ദിയും മുവാസലാത്ത് കോർപറേറ്റ് സപ്പോർട്ട് ഡയറക്ടർ മുഹമ്മദ് സാലിം അൽ ഗാഫ്രിയുമാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനാണ് കരാറിൽ ഉൗന്നൽ നൽകിയത്. ഉപയോഗശൂന്യമായ ബാറ്ററികൾ നിക്ഷേപിക്കാൻ ‘ബിയ’ പ്രത്യേകം കണ്ടെയിനറുകൾ നൽകും. ബാറ്ററിക്ക് ഉള്ളിലെ അസിഡിക്ക് വസ്തുക്കൾ ചോരാതിരിക്കുന്നതിനുള്ള പ്രത്യേക ആവരണത്തോടെയുള്ളതാകും ഇൗ കണ്ടെയിനറുകൾ. ഇങ്ങനെ ശേഖരിക്കുന്ന ബാറ്ററികൾ നിശ്ചിത സ്ഥലത്ത് കൊണ്ടുപോയി സംസ്കരിക്കുകയാണ് ചെയ്യുക. ശരിയല്ലാത്ത രീതിയിലെ മാലിന്യ സംസ്കരണത്തിലൂടെ ഉണ്ടാകുന്ന മലിനീകരണം കുറക്കുകയാണ് ധാരണ വഴി ലക്ഷ്യമിടുന്നതെന്ന് മുവാസലാത്ത് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
