പെരുന്നാൾ അവധി ദിനങ്ങളിൽ മുവാസലാത്ത് സർവിസ് നടത്തും
text_fieldsമസ്കത്ത്: പെരുന്നാൾ അവധിക്കാല ദിവസങ്ങളിൽ മുവാസലാത്തിന്റെ ഫെറി, ബസ് എന്നിവ പതിവുപോലെ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. www.mwasalat.om എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി യാത്രാ സമയവും നിരക്കുകളും പരിശോധിക്കാവുന്നതാണ്. കൂടുതൽ അന്വേഷണങ്ങൾക്കോ സഹായത്തിനോ ഉപഭോക്താക്കൾക്ക് 1551 എന്ന നമ്പറിൽ മുവാസലാത്ത് കോൾ സെന്ററുമായി ബന്ധപ്പെടാം. പ്രവാസികളടക്കമുള്ള സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതാണ് ഈദ് അവധി ദിനങ്ങളിലെ മുവാസലാത്തിന്റെ സേവനം. സ്വന്തമായി വാഹനങ്ങളില്ലാത്ത പ്രവാസികളടക്കമുള്ളവർക്ക് പെരുന്നാൾ അവധി ദിനങ്ങളിൽ വിവിധ ടൂറിസറ്റ് സ്ഥലങ്ങളിലേക്കും മറ്റും പോകാൻ ഇത് ഉപകാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

