Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുവാസലാത്ത്​...

മുവാസലാത്ത്​ മസ്കത്ത്​-അബൂദബി ബസ്​​ സർവിസിന്​ പ്രിയമേറുന്നു

text_fields
bookmark_border
മുവാസലാത്ത്​ മസ്കത്ത്​-അബൂദബി ബസ്​​ സർവിസിന്​ പ്രിയമേറുന്നു
cancel

മ​സ്ക​ത്ത്​: അ​ടു​ത്തി​ടെ പു​ന​രാം​ഭി​ച്ച മു​വാ​സ​ലാ​ത്തി​ന്‍റെ മ​സ്ക​ത്ത്​-​അ​ബൂ​ദ​ബി ബ​സ്​​ സ​ർ​വി​സി​ന് പ്രി​യ​മേ​റു​ന്നു. ര​ണ്ട്​ മാ​സ​ത്തി​നു​ള്ളി​ൽ 7000 പേ​രാ​ണ്​ ഈ ​റൂ​ട്ടി​ൽ ബ​സ്​ യാ​ത്ര​ ന​ട​ത്തി​യ​ത്. സ​ർ​വി​സ്​ ആ​രം​ഭി​ച്ച ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ ന​വം​ബ​ർ 30 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ 5000 ആ​ളു​ക​ൾ ന​വം​ബ​റി​ലാ​ണ്​ യാ​ത്ര ചെ​യ്ത​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സു​ക​ൾ മു​വാ​സ​ലാ​ത്ത്​ നി​ർ​ത്തി​വെ​ച്ച​താ​യി​രു​ന്നു. ഇ​താ​ണ്​ ഒ​ക്​​ടോ​ബ​റി​ൽ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, ദു​ബൈ​യി​ലേ​ക്ക്​ ഇ​തു​വ​രെ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

മ​സ്​​ക​ത്ത്​-​ബു​റൈ​മി-​അ​ൽ​ഐ​ൻ വ​ഴി അ​ബൂ​ദ​ബി​യി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ റൂ​ട്ടു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ൺ​വേ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 11.5 റി​യാ​ൽ ആ​ണ്.

യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ​ഗ്രാം ല​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ക്കും. രാ​വി​ലെ 6.30ന് ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11ന് ​ബു​റൈ​മി​യി​ലും ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക് അ​ൽ ഐ​നി​ലും 3.40ന് ​അ​ബു​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലും എ​ത്തും. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 8.35ന് ​മ​സ്‌​ക​ത്തി​ൽ എ​ത്തും.

മു​വാ​സ​ലാ​ത്തി​ന്റെ യു.​എ.​ഇ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത് യാ​ത്രാ​ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. മ​സ്ക​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യിലേ​ക്ക് സ്വ​കാ​ര്യ ബ​സ് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ ദി​വ​സ​വും മൂ​ന്ന് സ​ർ​വി​സു​ക​ളാ​ണ് ഈ ​ക​മ്പ​നി ന​ട​ത്തു​ന്ന​ത്. റൂ​വി​യി​ൽ​നി​ന്ന് രാ​വി​ലെ ആ​റ്, ഉ​ച്ച​ക്ക് 2.30, രാ​ത്രി ഒ​മ്പ​ത്​ എ​ന്നി​ങ്ങ​നെ​യാ​ണ് സ്വ​കാ​ര്യ ബ​സ് ക​മ്പ​നി​യു​ടെ സ​മ​യം.

എ​ന്നാ​ൽ, തി​ര​ക്ക് കാ​ര​ണം പ​ല​പ്പോ​ഴും നാ​ലും അ​ഞ്ചും ദി​വ​സം ക​ഴി​ഞ്ഞാ​ണ് ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് മ​സ്ക​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​രും യാ​ത്ര​ക​ൾ മാ​റ്റി​വെ​ക്കു​ക​യോ വി​മാ​നം വ​ഴി യാ​ത്ര ചെ​യ്യു​ക​യോ ആ​ണ് ചെ​യ്യു​ന്ന​ത്. യു.​എ.​ഇ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്നും ദു​ബൈ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഒ​മാ​നി​ൽ വി​സി​റ്റ് വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ ജോ​ലി വി​സ​യി​ലേ​ക്ക് മാ​റ​ണ​മെ​ങ്കി​ൽ രാ​ജ്യം വി​ട​ണ​മെ​ന്ന നി​യ​മം ന​ട​പ്പി​ൽ വ​ന്ന​തോ​ടെ​യാ​ണ്​ മ​സ്ക​ത്തി​ൽ​നി​ന്ന് യു.​എ.​ഇയി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന മു​വാ​സ​ലാ​ത്ത് ബ​സി​ൽ തി​ര​ക്കേ​റി തു​ട​ങ്ങി​യ​ത്​. വി​സ മാ​റാ​ൻ രാ​ജ്യം വി​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​ണ് തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. നി​ല​വി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ സ്വ​കാ​ര്യ ബ​സ് ക​മ്പ​നി സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ലെ യാ​ത്ര​ക്കാ​ർ​ക്ക് വി​സ മാ​റാ​ൻ ക​ഴി​യാ​ത്ത​താ​ണ് മു​വാ​സ​ലാ​ത്തി​ൽ തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണം. മു​വാ​സ​ലാ​ത്ത് യു.​എ.​ഇ​യി​ലേ​ക്ക് ഒ​രു സ​ർ​വി​സ് മാ​ത്രം ന​ട​ത്തു​ന്ന​തും തി​ര​ക്കി​ന്​ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiBusMuscatMuwasalat
News Summary - Muwasalat Muscat-Abu Dhabi bus service is becoming popular
Next Story