മുവാസലാത്ത് 15 ഹൈഡ്രജൻ വാഹനങ്ങൾ പുറത്തിറക്കി
text_fieldsരാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്കത്ത് വിമാനത്താവളത്തിന് സമീപം തുറന്നപ്പോൾ
മസ്കത്ത്: രാജ്യത്തെ ഗതാഗത മേഖലക്ക് കരുത്തു പകർന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് 15 ഹൈഡ്രജൻ വാഹനങ്ങൾ പുറത്തിറക്കി.ഇതിന്റെ ഭാഗമായി മസ്കത്ത് വിമാനത്താവളത്തിന് സമീപം ഒമാൻ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷനും തുടങ്ങി.ഒമാൻ ഷെല്ലുമായും നാമ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെന്റുമായും സഹകരിച്ചാണ് മുവാസലാത്ത് ഹൈഡ്രജൻ വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഷെൽ ഒമാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ വാഹന ഇന്ധന സ്റ്റേഷൻ സുസ്ഥിര ഗതാഗതത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. പ്രതിദിനം 130 കിലോഗ്രാം ഹൈഡ്രജൻ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ സ്റ്റേഷൻ, രാജ്യത്തിന്റെ ശുദ്ധമായ ഊർജ്ജ പരിവർത്തനത്തിലെ നാഴികക്കല്ലാണ്.
എമിഷൻ-ഫ്രീ ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഒമാന്റെ വിഷൻ 2040 സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിന്റെയും ഭാഗമായാണ് ഒമാൻ ഷെല്ലുമായും നാമ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെന്റുമായും മുവാസലാത്തിന്റെ പങ്കാളിത്തം. പുതിയ ഷെൽ ഹൈഡ്രജൻ സ്റ്റേഷനിൽ പരമ്പരാഗത ഇന്ധന ഓപ്ഷനുകൾക്കൊപ്പം ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിങ് യൂനിറ്റുകളും ഉണ്ട്. വിശാലമായ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

