Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​വ​ സ​ലാ​ത്ത്‌ ബ​സ്​...

മു​വ​ സ​ലാ​ത്ത്‌ ബ​സ്​ ബു​റൈ​മി മേ​ഖ​ല​യി​ലെ എ​യ​ർ​പോ​ർ​ട്ട്​ യാ​ത്ര​ക്കാ​ർ​ക്ക്​ ഗു​ണ​ക​ര​മാ​കു​ന്നു

text_fields
bookmark_border
മു​വാ​സ​ലാ​ത്ത്​ ബ​സ്​ ഫ​ല​ജ്​ സ്​​റ്റോ​പ്പി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നു
cancel
camera_alt

മു​വാ​സ​ലാ​ത്ത്​ ബ​സ്​ ഫ​ല​ജ്​ സ്​​റ്റോ​പ്പി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നു

സു​ഹാ​ർ: മ​സ്ക​ത്ത്-​ബു​റൈ​മി ബ​സ് സ​ർ​വി​സ് മ​സ്ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്നു. നി​ര​വ​ധി യാ​ത​ക്കാ​രാ​ണ് ബ​സിനെ ആ​ശ്ര​യി​ച്ചു യാ​ത്ര​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​ത്.

ആ​ധു​നി​ക സൗ​ക​ര്യ​മു​ള്ള ബ​സ്, മി​ത​മാ​യ ടി​ക്ക​റ്റ് ചാ​ർ​ജ്, ല​ഗേ​ജ്‌ കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യം, എ​യ​ർ പോ​ർ​ട്ട്‌ ടെ​ർ​മി​ന​ലി​ൽ ത​ന്നെ ഇ​റ​ങ്ങാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യാ​ണ് യാ​ത്ര​ക്കാ​രെ മു​വാ​ സ​ല​ത്തി​ന്റെ ബ​സ് സ​ർ​വി​സി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ബു​റൈ​മി​യി​ൽ​നി​ന്ന് മ​സ്‌​ക​ത്തി​ലേ​ക്ക് അ​ഞ്ച്​ റി​യാ​ലും സു​ഹാ​റി​ൽ​നി​ന്ന് മ​സ്‌​ക​ത്ത്‌ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് മൂ​ന്ന്​ റി​യാ​ലു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ര​ണ്ടു ബാ​ഗ് ടി​ക്ക​റ്റി​ന്റെ​കൂ​ടെ അ​നു​വ​ദി​ക്കും.

അ​തു​ക​ഴി​ഞ്ഞു ഒ​രു ബാ​ഗി​ന് ര​ണ്ട് റി​യാ​ൽ അ​ധി​കം ന​ൽ​ക​ണം. ബു​റൈ​മി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സിന് ഫ​ല​ജ്, സു​ഹാ​ർ, സ​ഹം, ഖാ​ബൂ​റ, സു​വൈ​ഖ്, ഖ​ദ്റ എ​ന്നി​വ കൂ​ടാ​തെ മ​റ്റു​ ചെ​റു​തും വ​ലു​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ലും സ്റ്റോ​പ്പു​ണ്ട്. അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് ഇ​തേ വ​ഴി​യി​ൽ ബു​റൈ​മി​യി​ൽ എ​ത്തും. മൂ​ന്ന് സ​ർ​വി​സു​ക​ളാ​ണ് ദി​ന​വു​മു​ള്ള​ത്.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തു കൊ​ണ്ട് യാ​ത്ര​ക്കാ​ർ ഒ​രു ദി​വ​സം മു​മ്പെ​ങ്കി​ലും ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്യ​ണം. മു​വ​ സാ​ലാ​ത്ത്‌ സൈ​റ്റി​ലും ബ​സ് ടെ​ർ​മി​ന​ലി​ലും ടി​ക്ക​റ്റ് ബു​ക്ക്‌ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സു​ഹൃ​ത്തു​ക്ക​ളു​ടെ കാ​റു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന രീ​തി ഇ​പ്പോ​ൾ സ​ജീ​വ​മ​ല്ല.

പൊ​ലീ​സ് ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തു കൊ​ണ്ട് പ​ല​രും യാ​ത്ര ചെ​യ്യാ​ൻ ത​യാ​റാ​വു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ർ​വി​സ് വേ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muwasalat busburaimiOman Newsairport travellers
News Summary - Muwa Salat Bus , Airports travelers in Buraimi region gets benefit
Next Story