മുവാസലാത്ത് ഇൗ വർഷം സർവിസ് വ്യാപിപ്പിക്കും
text_fieldsമസ്കത്ത്: മുവാസലാത്ത് മസ്കത്തിന് അകത്തും പുറത്തുമായി നിരവധി പുതിയ റൂട്ടുകളിൽ ഇൗ വർഷം സർവിസ് ആരംഭിക്കും. മസ്കത്തിൽ പത്തിടങ്ങളിലേക്കാണ് സർവിസ് ആരംഭിക്കുക. ഇതുകൂടാതെ മസ്കത്തിൽനിന്ന് സലാല, ബുറൈമി, ദുകം, ഷന്ന റൂട്ടുകളിലും സർവിസ് തുടങ്ങുമെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം അൽ നഇൗമി പറഞ്ഞു. 2016 മുതൽ മുവാസലാത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി അൽ നഇൗമി പറഞ്ഞു. കഴിഞ്ഞവർഷം നാലര ദശലക്ഷം പേരാണ് യാത്ര ചെയ്തത്.
2016 ൽ 3.7 ദശലക്ഷം പേർ യാത്ര ചെയ്തിരുന്നു. കഴിഞ്ഞ ദിവസം റുസ്താഖ്, സമാഇൗൽ എന്നിവിടങ്ങളിലേക്കും മുവാസലാത്ത് സർവിസ് ആരംഭിച്ചിരുന്നു. മുസന്നയിലേക്കും സർവിസുണ്ട്. ദുകം, സലാല റുട്ടിൽ മുവാസലാത്ത് കൂടുതൽ സർവിസുകൾ നടത്തുന്നത് ഇൗ മേഖലയിലേക്കുള്ള സ്വകാര്യ ബസ് സർവിസുകളെ പ്രതികൂലമായി ബാധിക്കും. നിരവധി സ്വകാര്യ ബസുകളാണ് ഇൗ റൂട്ടിൽ സർവിസ് നടത്തുന്നത്.
ചെലവു ചുരുക്കലിെൻറ ഭാഗമായി നിരവധി പേർ യാത്രക്ക് മുവാസലാത്ത് ബസുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്. മികച്ച സേവനവും മറ്റ് സൗകര്യങ്ങളും യാത്രക്കാരെ കൂടുതൽ മുവാസലാത്തിലേക്ക് ആകർഷിക്കുന്നുണ്ട്. ചെലവ് ചുരുക്കലിെൻറ ഭാഗമായി കൂടുതൽ പേർ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
