മുവാസലാത്ത്: സിറ്റി സർവിസുകളെകുറിച്ച വിവരങ്ങൾ ഗൂഗിൾ മാപ്പിലും ലഭിക്കും
text_fieldsമസ്കത്ത്: മുവാസലാത്ത് മസ്കത്ത് നഗരത്തിൽ സർവിസ് നടത്തുന്ന റൂട്ടുകളെ കുറിച്ച വിവരങ്ങൾ ഇനി ഗൂഗിൾ മാപ്പിലും ലഭിക്കും.
മാപ്പിെൻറ ട്രാൻസിറ്റ് വിഭാഗത്തിലാണ് ഇത് ആക്ടിവേറ്റ് ചെയ്തിട്ടുള്ളത്. മസ്കത്തിലെ റൂട്ടുകൾ, ബസ് സ്റ്റോപ്പുകൾ, ഒാരോ സ്ഥലത്തുനിന്നും വാഹനം പുറപ്പെടുന്ന സമയം, യാത്ര പുറപ്പെടുന്ന സ്ഥലം മുതൽ ലക്ഷ്യസ്ഥാനം വരെയുള്ള ചെലവ് തുടങ്ങിയ വിവരങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
താമസക്കാർക്കും സഞ്ചാരികൾക്കും പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാൻ അവസരമൊരുക്കുന്നതാണ് ഇത്. നിലവിൽ നിൽക്കുന്ന ലൊക്കേഷനിൽനിന്ന് മാപ്പിെൻറ സഹായത്തോടെ ബസ്സ്റ്റോപ്പിലേക്ക് എത്താനും യാത്രക്കാരന് സാധിക്കും. അടുത്തഘട്ടമായി ദീർഘദൂര ബസുകളും ഇതിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ട്. ഇതോടൊപ്പം, ബസുകൾ എവിടെയെത്തി എന്ന് യാത്രക്കാർക്ക് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ട്രാക്കിങ് സംവിധാനം അവതരിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു.ട്രാക്കിങ്ങ് സംവിധാനം യാഥാർഥ്യമാകുന്നതോടെ യാത്രക്കാർക്ക് ബസ്സ്റ്റോപ്പുകളിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
