Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​വാ​സ​ലാ​ത്ത്​...

മു​വാ​സ​ലാ​ത്ത്​ ബ​സു​ക​ൾ സ്​​മാ​ർ​ട്ടാ​കു​ന്നു

text_fields
bookmark_border
മു​വാ​സ​ലാ​ത്ത്​ ബ​സു​ക​ൾ സ്​​മാ​ർ​ട്ടാ​കു​ന്നു
cancel

മ​സ്​​ക​ത്ത്​: മു​വാ​സ​ലാ​ത്ത്​ ബ​സു​ക​ൾ ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സ്​​മാ​ർ​ട്ടാ​കും. 200ഒാ​ളം ബ​സു​ക​ളു ം കോ​ച്ചു​ക​ളു​മാ​ണ്​ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​​െൻറ സു​ര​ക്ഷ​യും കാ​ര്യ​ക്ഷ​മ​ത​യും ശ​ക്​​തി​പ്പ െ​ടു​ത്തു​ന്ന​തി​നു​ള്ള ഇ​ൻ​റ​ലി​ജ​ൻ​റ്​ ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ സം​വി​ധാ​ന​ത്തി​​െൻറ ഭാ​ഗ​മാ​ക്കു​ ക​യെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ജാ​പ്പ​നീ​സ്​ മ​ൾ​ട്ടി​നാ​ഷ​ന​ൽ ​െഎ.​ടി ക​മ്പ​നി​യാ​യ എ​ൻ.​ഇ.​സി കോ​ർ​പ​റേ​ഷ​നും മു​വാ​സ​ലാ​ത്തും ത​മ്മി​ൽ ഒ​പ്പു​വെ​ച്ചു. ധാ​ര​ണ​പ്ര​കാ​രം കാ​ഷ്​​ലെ​സ്​ പേ​മ​െൻറ്​ സാ​ധ്യ​മാ​ക്കു​ന്ന ഒാ​േ​ട്ടാ​മേ​റ്റ​ഡ്​ ഫെ​യ​ർ ക​ല​ക്​​ഷ​ൻ സം​വി​ധാ​നം (എ.​എ​ഫ്.​സി.​എ​സ്), ഒാേ​ട്ടാ​മേ​റ്റ​ഡ്​ വെ​ഹി​ക്കി​ൾ ലൊ​ക്കേ​ഷ​ൻ സം​വി​ധാ​നം (എ.​വി.​എ​ൽ.​എ​സ്) എ​ന്നി​വ​യാ​ണ്​ മു​വാ​സ​ലാ​ത്ത്​ ബ​സു​ക​ളി​ൽ സ്​​ഥാ​പി​ക്കു​ക​യെ​ന്ന്​ ടോ​ക്യോ ആ​സ്​​ഥാ​ന​മാ​യ എ​ൻ.​ഇ.​സി കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. 200 ബ​സു​ക​ളി​ലാ​യി പ്ര​തി​ദി​നം 20,000ത്തോ​ളം യാ​ത്രി​ക​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന പു​തി​യ സം​വി​ധാ​നം ഇൗ ​വ​ർ​ഷം അ​വ​സാ​ന​പാ​ദ​ത്തോ​ടെ ബ​സു​ക​ളി​ൽ സ്​​ഥാ​പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.


മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ്​ എ.​എ​ഫ്.​സി.​എ​സ്. കൃ​ത്യ​ത​യാ​ർ​ന്ന ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​താ​കും പു​തി​യ സം​വി​ധാ​നം. റി​യ​ൽ ടൈം ​അ​പ്​​ഡേ​റ്റു​ക​ൾ ന​ൽ​കു​ന്ന എ.​വി.​എ​ൽ.​എ​സ്​ സോ​ഫ്​​റ്റ്​​വെ​യ​ർ സം​വി​ധാ​നം ജി.​പി.​എ​സ്​ അ​ധി​ഷ്​​ഠി​ത​മാ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക. ബ​സ്​ എ​വി​ടെ​യെ​ത്തി​യെ​ന്ന​ത​ട​ക്കം വി​വ​ര​ങ്ങ​ൾ ബ​സ്​ ക​ൺ​ട്രോ​ൾ സ​െൻറ​റു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​തി​ന്​ ഒ​പ്പം സ്​​മാ​ർ​ട്ട്​ പാ​സ​ഞ്ച​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ യാ​ത്ര​ക്കാ​രു​മാ​യും പ​ങ്കു​വെ​ക്കും. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും സം​തൃ​പ്​​തി​യും ഇ​തു​വ​ഴി ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ന്നു. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​​െൻറ കാ​ര്യ​ക്ഷ​മ​ത ഉ​യ​ർ​ത്തു​ന്ന​തും യാ​ത്ര​ക്കാ​രു​ടെ സം​തൃ​പ്​​തി വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​കും പു​തി​യ സം​വി​ധാ​ന​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ സി.​ഇ.​ഒ അ​ഹ്​​മ​ദ്​ അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു.


പാ​സ​ഞ്ച​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സം​വി​ധാ​നം, വാ​ഹ​ന​ത്തെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ, യാ​ത്ര​ക്കാ​ർ​ക്കു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ, ഇ-​ടി​ക്ക​റ്റി​ങ്, പ്ര​തി​വാ​ര- പ്ര​തി​മാ​സ പാ​ക്കേ​ജു​ക​ൾ, ബ​സ്​ എ​വി​ടെ​യെ​ത്തി​യെ​ന്ന​ത​ട​ക്കം വി​വ​ര​ങ്ങ​ൾ പു​തി​യ സം​വി​ധാ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മ​സ്​​ക​ത്തി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര റോ​ഡ്​ യൂ​നി​യ​ൻ കോ​ൺ​ഗ്ര​സി​ൽ മു​വാ​സ​ലാ​ത്ത്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsmuvasalath bus
News Summary - muvasalath bus-oman-oman news
Next Story