മസ്കത്ത്: പൊതു ആരോഗ്യ സുരക്ഷക്കായി മുവാസലാത്ത് നിരവധി നടപടികൾ സ്വീകരിച്ചു. സുപ ്രീം കമ്മിറ്റിയുടെ നിർദേശ പ്രകാരം ഒരു അറിയിപ്പുണ്ടാവുന്നതു വരെ ദുബൈ സർവിസുകൾ റദ്ദ ാക്കി. അതോടൊപ്പം ബസിൽ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള നടപടികളും ആരംഭിച്ചു. എല്ലാ ദിവസവും എല്ലാ ബസുകളും അണുമുക്തമാക്കും. ഒാരോ ട്രിപ്പും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുേമ്പാഴും ബസിെൻറ സീറ്റുകളും പിടിയും മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കും. എല്ലാ ബസുകളിലും ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിക്കും. ജനബാഹുല്യം ഒഴിവാക്കാൻ ബസുകളിൽനിന്നുള്ള യാത്ര ഒഴിവാക്കും.
ബസിൽ കയറുന്നതിനുമുമ്പ് യാത്രക്കാരുടെ ശരീര ഉൗഷ്മാവ് പരിശോധിക്കും. മസ്കത്ത്-ദുബൈ ബസുകൾ ഷിനാസിൽനിന്ന് തിരിച്ചുവരും. എല്ലാ െഫറികളും ദിനേന അണുമുക്തമാക്കും. എല്ലാ ഫെറികളിലും ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിക്കും. ഫെറിയിൽ കയറുന്നതിന് മുമ്പ് യാത്രക്കാരുടെ ശരീര ഉൗഷ്മാവ് പരിശോധിക്കും. വളർത്തുമൃഗങ്ങളെ ഫെറിയിൽ കൊണ്ടുപോവുന്നത് നിരോധിക്കുകയും ചെയ്യും.